ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച താരമാണ് നടി നവ്യ നായർ. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യ ഈ വർഷം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ അതിശക്തമായി ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഗംഭീര പ്രകടനമായിരുന്നു നവ്യ ആ സിനിമയിൽ കാഴ്ചവച്ചത്. പ്രേക്ഷകരുടെ കൈയടികൾ നേരിടുകയും ചെയ്തു.
കുറച്ച് ആഴ്ചകളായി സമൂഹ മാധ്യമങ്ങളിൽ നവ്യയുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ വരുന്നുണ്ടായിരുന്നു. നവ്യയും ഭർത്താവുമായി പിരിഞ്ഞുവെന്ന് തരത്തിലായിരുന്നു വാർത്ത. ഇപ്പോഴിതാ വ്യാജന്മാരുടെ ആ സൃഷ്ടിക്കുള്ള മറുപടി നവ്യയുടെ പുതിയ പോസ്റ്റിലൂടെ ലഭിച്ചിരിക്കുകയാണ്. നവ്യയുടെ മകൻ സായിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളിലാണ് ഭർത്താവും ഒപ്പമുണ്ടായിരുന്നു.
ഇതോടുകൂടി ആ വാർത്തയ്ക്ക് തിരശീല വീണിരിക്കുകയാണ്. മകന്റെ ജന്മദിനം ഈ തവണയും നവ്യ നായർ ആഘോഷമാക്കിയിരിക്കുകയാണ്. നവ്യയുടെ മകന്റെ പന്ത്രണ്ടാം ജന്മദിനമാണ് ഇരുവർക്കും ഒപ്പം ആഘോഷിച്ചത്. നവ്യയുടെ അമ്മയും ഭർത്താവിന്റെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് മകന് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.
സന്തോഷ് എസ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. “എന്റെ കുഞ്ഞിന്റെ ജന്മദിനം..” എന്ന ക്യാപ്ഷൻ നൽകിയാണ് നവ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഗണന ബാബുവാണ് ചിത്രങ്ങൾ എടുത്തത്. നമിതയുടെ സ്റ്റൈലിങ്ങിൽ അമൽ അജിത് കുമാറാണ് നവ്യയ്ക്ക് ജന്മദിന ആഘോഷ ചടങ്ങളിൽ മേക്കപ്പ് ചെയ്തത്. മകൻ എന്താണ് ജന്മദിനം സമ്മാനായി നൽകിയതെന്ന് അറിയാൻ ചില ആരാധകർ താല്പര്യം കാണിച്ചിട്ടുണ്ട്.