വർഷങ്ങളായി മലയാളികൾക്ക് സുപരിചിതമായ ഒരു മുഖമാണ് നടിയും അവതാരകയുമായ നന്ദിനി ശ്രീയുടേത്. നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തിളങ്ങിയിട്ടുള്ള നന്ദിനി അഭിനയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ദുബൈയിൽ വീഡിയോ ജോക്കിയായി ജോലി ചെയ്തുകൊണ്ടാണ് നന്ദിനി തന്റെ കരിയർ ആരംഭിക്കുന്നത്.
റേഡിയോ ജോക്കിയായും നന്ദിനി ജോലി ചെയ്തിട്ടുണ്ട്. ഒട്ടുമിക്ക ചാനലുകളിലും നന്ദിനി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രശസ്തയായ ഡിസ്കോ ജോക്കിമാരിൽ ഒരാളുകൂടിയാണ് നന്ദിനി. കേരളത്തിലെ ആദ്യത്തെ ലേഡി ഡി.ജെയും നന്ദിനിയാണെന്ന് പറയപ്പെടുന്നുണ്ട്. ഡി.ജെ ലേഡി എൻവി എന്നാണ് നന്ദിനി അറിയപ്പെടുന്നത് തന്നെ. അതുകൊണ്ട് തന്നെ നന്ദിനി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായണ്.
2013-ൽ പുറത്തിറങ്ങിയ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് നന്ദിനി അഭിനയത്തിലേക്ക് വരുന്നത്. അതിന് ശേഷം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സംസാരം ആരോഗ്യത്തിന് ഹാനികരം, ജമ്ന പ്യാരി, ലവ് 24.7 പ്രേമം, ചിറകൊടിഞ്ഞ കിനാവുകൾ, ലവകുശ, മനോഹരം, കോഴിപ്പോര് തുടങ്ങിയ സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്.
നന്ദിനി ഇപ്പോൾ സ്കോട് ലാൻഡിലാണ് താമസിക്കുന്നത്. ഈ മേഖലകളിൽ മാത്രമല്ല സ്ഥിരമായി യോഗ പ്രാക്ടീസ് ചെയ്യുന്ന ഒരാളുകൂടിയാണ് നന്ദിനി. മിക്കപ്പോഴും ഇതിന്റെ ചിത്രങ്ങളും വീഡിയോസും നന്ദിനി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യോഗ പോസുകൾ ചെയ്യുന്ന ചില ഫോട്ടോസ് ആരാധകരുമായി നന്ദിനി പങ്കുവച്ചിരിക്കുകയാണ്. അസാമാന്യ മെയ്‌വഴക്കം എന്നാണ് ആരാധകർ ഇത് കണ്ടിട്ട് പറഞ്ഞത്.