February 27, 2024

‘അമ്പോ ഇതെന്തൊരു മാറ്റമാണ്! ലെഹങ്കയിൽ ഹോട്ട് ലുക്കിൽ നടി നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി ജനമനസ്സുകളിൽ ഇടംനേടിയ താരങ്ങളാണ് ധാരാളമുണ്ട്. പിന്നീട് അവരിൽ പലരും സിനിമയിൽ നായകനായും നായികയായുമൊക്കെ മാറുകയും ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ സിനിമയിൽ നായികയായി തിളങ്ങുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് നന്ദന വർമ്മ. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ് നന്ദന ബാലതാരമായി അരങ്ങേറുന്നത്.

അത് കഴിഞ്ഞ് ധാരാളം സിനിമകളിൽ നന്ദന ബാലതാരമായി അഭിനയിച്ചു. നന്ദന ആദ്യം പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് പൃഥ്വിരാജിന് ഒപ്പമുള്ള അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ പ്രകടനത്തോടെയാണ്. അതിൽ കണ്ണ് നനയിക്കുന്ന രംഗങ്ങളിൽ നന്ദന കൈയടി നേടി. പിന്നീട് 2016-ൽ പുറത്തിറങ്ങിയ ടോവിനോ ചിത്രമായ ഗപ്പിയിൽ ആമിന എന്ന റോളിലും നന്ദന വർമ്മ മികവുറ്റ പ്രകടനം കാഴ്ചവച്ചു.

പൃഥ്വിരാജിന്റെ തന്നെ 2021-ൽ പുറത്തിറങ്ങിയ ഭ്രമം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. അതിന് ശേഷമുള്ള നന്ദനയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മലയാളി പ്രേക്ഷകരെ ശരിക്കും അമ്പരിപ്പിച്ചിട്ടുണ്ട്. ആമിനയായി മനസ്സ് കീഴടക്കിയ നന്ദനയെ ഗ്ലാമറസ് ലുക്കുകളിലാണ് കാണാൻ സാധിച്ചത്. ഒരു ബോളിവുഡ് നടിയെ പോലെ പല ലുക്കുകളിൽ നന്ദന വർമ്മ ഫോട്ടോഷൂട്ടുകൾ ചെയ്തു.

ഇപ്പോഴിതാ ലെഹങ്കയിൽ ഹോട്ട് ലുക്കിൽ ആരാധകരുടെ മനസ്സ് കവർന്ന് വീണ്ടും വന്നിരിക്കുകയാണ് നന്ദന വർമ്മ. ദേവരാഗിന്റെ മനോഹരമായ ഔട്ട് ഫിറ്റിൽ അരുൺ ദേവ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വികാസ് വികെഎസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തൊരു മാറ്റമാണ് ഇതെന്ന് പലരും കമന്റും ഇട്ടിട്ടുണ്ട്.