February 27, 2024

‘ഗപ്പിയിലെ ആമിന കുട്ടി അടിമുടി മാറി!! വീണ്ടും അതീവ ഗ്ലാമറസ് ലുക്കിൽ നന്ദന വർമ്മ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമകളിൽ ബാലതാരമായി വേഷമിടുന്നവരെ മലയാളികൾ എന്നും ഒറ്റുനോക്കാറുണ്ട്. അവരിൽ പലരും പിന്നീട് മലയാള സിനിമയിൽ നായകനും നായികയായും മാറിയ ചരിത്രവുമുണ്ട്. അതുകൊണ്ട് തന്നെ ഒരു കുട്ടി താരവും വരുമ്പോൾ അവരെ മലയാളികൾ ശ്രദ്ധിക്കാറുണ്ട്. പ്രതേകിച്ച് സമൂഹ മാധ്യമങ്ങളുടെ വരവോടെ അവർക്ക് വരുന്ന മാറ്റങ്ങളും പ്രേക്ഷകർക്ക് സിനിമയിൽ ഇല്ലെങ്കിൽ കൂടി കാണാൻ സാധിക്കാറുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ഒരാളാണ് നന്ദന വർമ്മ. സ്പിരിറ്റ് എന്ന സിനിമയിലൂടെയാണ് തുടങ്ങിയതെങ്കിലും അയാളും ഞാനും തമ്മിലിലെ പ്രകടനമാണ് മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞത്. ഇന്നും അതിൽ നന്ദന അഭിനയിച്ച ഒരു സീൻ കണ്ടാൽ പ്രേക്ഷകർ അറിയാതെ കരഞ്ഞുപോകാറുണ്ട്. അത് നന്ദനയുടെ അതിഗംഭീരമായ പ്രകടനം കൊണ്ട് തന്നെയാണ്.

അന്നേ നന്ദന മലയാള സിനിമയിൽ സാന്നിദ്ധ്യമായി മാറുമെന്ന് പ്രേക്ഷകർ വിലയിരുത്തിയിരുന്നു. അത് കഴിഞ്ഞ് ഇറങ്ങിയ നന്ദനയുടെ ഏറ്റവും ശ്രദ്ധനേടിയ സിനിമയായിരുന്നു ഗപ്പി. അതിലെ തട്ടമിട്ട് മുഖം മറച്ച് നടന്ന ആമിനയായി അഭിനയിച്ച നന്ദന ഒരുപാട് ആരാധകന്മാരെയാണ് ആ ചിത്രത്തിലൂടെ നേടിയെടുത്തത്. ആ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിലും ഒരുപാട് ആരാധകരുണ്ടായി നന്ദനയ്ക്ക്.

നായികയാകാനുള്ള തയാറെടുപ്പുകൾ സൂചിപ്പിച്ചുകൊണ്ട് നന്ദന വീണ്ടും ഒരു ഗ്ലാമറസ് ഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. എ.ആർസിഗ്നേച്ചറിന്റെ ഔട്ട്.ഫിറ്റിൽ സ്റ്റൈലായി പോസ് ചെയ്യുന്ന നന്ദനയുടെ ചിത്രങ്ങൾ എടുത്തത് ഷാനി ഷാകിയാണ്. അനുഷ റെജിയാണ് സ്റ്റൈലിംഗ് ചെയ്തത്. ജിജീഷാണ് നന്ദനയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഭ്രമമാണ് നന്ദനയുടെ അവസാനമിറങ്ങിയ ചിത്രം.