‘ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ലുക്കിൽ നന്ദന വർമ്മയുടെ കിടിലം ഫോട്ടോഷൂട്ട്..’ – വീഡിയോ വൈറൽ

ബാലതാരമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് നന്ദന വർമ്മ. മോഹൻലാൽ നായകനായ സ്പിരിറ്റ് എന്ന സിനിമയിലൂടെയാണ് നന്ദന സിനിമയിലേക്ക് വരുന്നത്. പക്ഷേ പൃഥ്വിരാജ് സുകുമാരന്റെ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയിലെ വേഷമാണ് നന്ദനയെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കി മാറ്റിയത്.

അതൊരു മികച്ച തുടക്കമായി മാറുകയും ചെയ്തു. ക്ലൈമാക്സ് രംഗങ്ങളിലെ ഇരുവരുടെയും അഭിനയം ഇന്നും പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. അതിന് ശേഷം ധാരാളം സിനിമകളിൽ നന്ദന അഭിനയിച്ചു. ഗപ്പിയിലെ ആമീനയാണ് പിന്നീട് നന്ദനയുടെ പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രം. ആ സിനിമ ഇറങ്ങിയ ശേഷം നന്ദന ആ പേരിലായിരുന്നു ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നത്.

1983, മിലി, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിലും ബാലതാരമായിട്ടാണ് നന്ദന അഭിനയിച്ചിരിക്കുന്നത്. പക്ഷേ നന്ദനയുടെ ഇപ്പോഴത്തെ ലുക്ക് ഒരു നായികയാകാനുള്ള ലുക്കുണ്ട്. പല ഫോട്ടോഷൂട്ടുകളിലും ആരാധകർ ഈ കാര്യം പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പുതിയ ചിത്രത്തിലെ ലുക്കിന് സമാനമായ രീതിയിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് നന്ദന. ജോ മേക്കപ്പ് ആർട്ടിസ്റ്റിന്റെ മേക്കോവർ ഷൂട്ടിലാണ് നന്ദന തിളങ്ങിയത്. അരുൺ പയ്യടിമീത്തലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ദേവികയുടെ ലേബൽ സ്വസ്തിയാണ് കോസ്റ്റിയൂം. ഫോട്ടോഷൂട്ടിന്റെ ബി.ടി.എസ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.