December 11, 2023

‘ബാലതാരമായി തിളങ്ങിയ കുട്ടിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ സ്പിരിറ്റിലൂടെ ബാലതാരമായി അഭിനയിച്ച് കരിയർ ആരംഭിച്ച താരമാണ് നടി നന്ദന വർമ്മ. സ്പിരിറ്റിൽ കല്പനയുടെ മകളുടെ റോളിൽ തിളങ്ങിയ നന്ദന തൊട്ടടുത്ത ചിത്രത്തിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി. അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ കലാഭവൻ മണിയുടെ മകളുടെ റോളിൽ അഭിനയിച്ച നന്ദനയുടെ പ്രകടനം പ്രശംസീയം ആയിരുന്നു.

1983, റെബേക്ക ഉതുപ്പ് കിഴക്കേമല, മിസ് ലേഖ തരൂർ കാണുന്നത്, ലൈഫ് ഓഫ് ജോസൂട്ടി, മിലി തുടങ്ങിയ സിനിമകളിലും നന്ദന ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടോവിനോ തോമസ് നായകനായി എത്തിയ ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് നന്ദനയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. ഇന്നും പ്രേക്ഷകർ നന്ദനയുടെ പേര് ഓർത്തെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന കഥാപാത്രവും ആമിന തന്നെയാണ്.

ഗപ്പിക്ക് ശേഷം ആകാശമിട്ടായി, സൺഡേ ഹോളിഡേ, അഞ്ചാം പാതിര, വാങ്ക് തുടങ്ങിയ സിനിമകളിൽ നന്ദന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ഭ്രമമാണ് നന്ദനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നന്ദന വൈകാതെ തന്നെ നായികയായി അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നന്ദനയുടെ നായികാ ചിത്രം കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും മലയാളി പ്രേക്ഷകരും.

സമൂഹ മാധ്യമങ്ങളിൽ സജീവമായ നന്ദന സ്റ്റൈലൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ എന്നും ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ നന്ദന ഹോട്ട് ലുക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഗപ്പിയിലെ ആമിന കുട്ടിയാണോ ഇതെന്ന് ആരാധകർ ചോദിച്ചു പോകുന്നു. ഭാവി നായിക സൂപ്പർ ലുക്കിൽ തിളങ്ങിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ.