‘ഏട്ടനും പെങ്ങളൂട്ടിയും!! നടൻ ബാലയെ കാണാൻ സായിയ്ക്ക് ഒപ്പം നന്ദനയും..’ – നിങ്ങളിപ്പോ ഒരു ബെൽറ്റ് ആണല്ലേയെന്ന് മലയാളികൾ

ബിഗ് ബോസ് മലയാളം സീസൺ സിക്സ് അതിന്റെ അവസാന ആഴ്ചയിലേക്ക് കിടക്കാൻ പോവുകയാണ്. അഭിഷേക് ശ്രീകുമാർ ഇതിനോടകം ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് നേടി ഫൈനലിസ്റ്റ് ആയി കഴിഞ്ഞു. ഇനി ആരൊക്കെ അഭിഷേകിന് ഒപ്പം ഫൈനലിൽ ഉണ്ടാകുമെന്ന് കണ്ടറിയണം! ബാക്കി മത്സരാർത്ഥികൾ എല്ലാം അവസാന എവിക്ഷനിൽ നിൽക്കുകയാണ്. ഈ ആഴ്ച ആരൊക്കെ പുറത്താകുമെന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

നിലവിൽ അർജുൻ, ജാസ്മിൻ, ജിന്റോ, സിജോ, ശ്രീതു, ഋഷി, നോറ എന്നിവരാണ് അവസാന ഏവിക്ഷനിൽ ഉള്ളത്. ഇതിൽ ആരൊക്കെ ഫൈനലിലേക്ക് എത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ ഋഷിക്കും നോറയ്ക്കുമാണ് ഏറ്റവും വോട്ട് കുറവുള്ളതെന്ന് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആഴ്ച നോറയ്ക്ക് വോട്ട് കുറവായി പുറത്താക്കിയെങ്കിലും അവസാനം സീക്രെട്ട് റൂമിലേക്ക് വിടുകയാണ് ഉണ്ടായത്. പിന്നീട് തിരികെ വീട്ടിലേക്കും വന്നു.

സ്ത്രീകളുടെ കുറവ് നികത്താൻ വേണ്ടി ബിഗ് ചെയ്തതാണോ എന്നും വിമർശനം ഉയർന്നിരുന്നു. അതേസമയം ബിഗ് ബോസിൽ നിന്ന് പണപ്പെട്ടി എടുത്തുകൊണ്ട് പുറത്തേക്ക് വന്ന സായി കൃഷ്ണ തന്റെ ബിഗ് ബോസിലെ പെങ്ങളായ നന്ദനയെ കാണാൻ ചെന്നിരുന്നു. നന്ദനയും അതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഷോയിൽ നിന്ന് പുറത്തായത്. ഇപ്പോഴിതാ നന്ദനയ്ക്ക് ഒപ്പം നടൻ ബാലയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരിക്കുകയാണ് സായി.

സായിയും നന്ദനയും നേരത്തെ ഗബ്രിയെയും കണ്ടിരുന്നു. ബാലയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ നന്ദന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതുപോലെ ബാലയും നന്ദനയ്ക്കും സായിക്കും ഒപ്പം നിന്ന് സംസാരിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്തായാലും പെങ്ങളൂട്ടിയും സായിയും ഒരുമിച്ചാണല്ലോ നടത്താമെന്നൊക്കെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ നിങ്ങളിപ്പോ ഒരു ബെൽറ്റാണല്ലേ എന്ന ബാലയുടെ ഹിറ്റ് ഡയലോഗും ചിലർ കമന്റിൽ ഇട്ടിട്ടുണ്ട്.