‘ഇയാൾ എവിടുത്തെ സൂപ്പർസ്റ്റാർ ആണ്! പൊതു വേദിയിൽ നടി അഞ്ജലിയെ തള്ളിമാറ്റി ബാലകൃഷ്ണ..’ – വീഡിയോ

പുരുഷകഥാപാത്രങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഇന്ത്യ സിനിമയിലെ ഇൻഡസ്ട്രിമാരിൽ ഏറെ മുന്നിൽ ഒന്നാണ് തെലുങ്ക് സിനിമ മേഖല. നായകപ്രാധാന്യമുള്ള സിനിമകളാണ് അവിടെ കൂടുതൽ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെ ധാരാളം സൂപ്പർസ്റ്റാറുകളുമുണ്ട്. എല്ലാവർക്കും ഒരുപാട് ആരാധകരുമുണ്ട്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു തെലുങ്ക് നടനാണ് ബാലകൃഷ്ണ. മലയാളികൾക്ക് പോലും അദ്ദേഹം പ്രിയനാണ്.

അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ സിനിമകളിലെ ആക്ഷൻ രംഗങ്ങളും ഡാൻസ് രംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പരിഹസിക്കപ്പെടാറുണ്ട്. ടൈപ്പിക്കൽ തെലുങ്ക് മാസ്സ് മസാല സിനിമ എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മ വരിക ബാലകൃഷ്ണയുടെ സിനിമകളായിരിക്കും. ഒരു ഇടി ഇടിച്ചാൽ നൂറ് പേര് പറന്ന് പോകുന്നത് കാണണമെങ്കിൽ അദ്ദേഹത്തിന്റെ സിനിമകൾ കാണണമെന്ന് പൊതുവേ ഒരു അഭിപ്രായമുണ്ട്.

ഈ കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങളിൽ പൊതുവേദിയിൽ സഹതാരത്തെ അപമാനിച്ചതിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ കേട്ടുകൊണ്ടിരിക്കുന്നത്. നടി അഞ്ജലിയെ വേദിയിലേക്ക് അദ്ദേഹം എത്തുമ്പോൾ നീങ്ങിനിൽക്കാൻ പറയുകയും പിന്നീട് തള്ളിമാറ്റുന്നതുമായ വീഡിയോയാണ് പ്രചരിക്കുന്നത്.

ഇവന് എവിടുത്തെ സൂപ്പർസ്റ്റാർ ആണെന്നും സഹതാരത്തോടെ കരുണ പോലുമില്ലാത്തവൻ എന്നും തെലുങ്ക് സിനിമ മേഖലയ്ക്ക് തന്നെ ഇങ്ങേര് നാണക്കേട് ആണെന്നും തരത്തിൽ ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. തള്ളിമാറ്റിയിട്ടും അഞ്ജലി ചിരിച്ച മുഖത്തോടെയാണ് അതിനെ നേരിട്ടത്. എന്തോ അഞ്ജലിയോട് പറയുന്നതും വീഡിയോയിൽ കാണാം. അതേസമയം ബാലകൃഷ്ണ മദ്യപിച്ചാണ് എത്തിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്.