ബാലതാരമായി സീരിയലുകളിൽ അഭിനയിക്കുകയും പിന്നീട് സിനിമയിലും ബാലതാരമായി അഭിനയിച്ച് ചെറിയപ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി നമിത പ്രമോദ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ‘എന്റെ മാനസപുത്രി’യാണ് നമിതയുടെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷം മലയാള സിനിമയായ ട്രാഫിക്കിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു.
പിന്നീട് തൊട്ടടുത്ത പടത്തിൽ തന്നെ നായികയായി മാറുകയും ചെയ്ത നമിതയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ നമിത തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. കഴിഞ്ഞ 2 വർഷമായി അത്ര സജീവമായി സിനിമകൾ ഒന്നും നമിത ചെയ്യുന്നില്ല. എങ്കിലും ഒരുപാട് പ്രായം ഇല്ലാത്തതുകൊണ്ട് തന്നെ പ്രേക്ഷകർ കൂടുതൽ സജീവമാവുമെന്ന പ്രതീക്ഷയിലാണ്.
ഈ വർഷം മുതൽ കൂടുതൽ സിനിമകൾ നമിത കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ഈശോയാണ് നമിതയുടെ അവസാന റിലീസ് ചിത്രം. ഒ.ടി.ടി റിലീസ് ആയിരുന്നു അത്. എതിരെ, ഇരവ്, കപ്പ്, ആൺ, എ രഞ്ജിത്ത് സിനിമ ഇങ്ങനെ അഞ്ചിൽ അധികം സിനിമകൾ താരത്തിന്റെ പുതിയതായി വരുന്നുണ്ട്. പലതിന്റെയും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടന്നുവരികയാണ്.
സമൂഹ മാധ്യമങ്ങളിൽ നമിതയും മറ്റു നടിമാരെ പോലെ തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നോർമൽ ലുക്കിലുള്ള നമിതയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. “ഹലോ കർവുകൾ, സ്ട്രെച്ച് മാർക്കുകൾ, ചുളിവുകൾ, ഒപ്പം വളർന്ന മുടി..”, എന്ന ക്യാപ്ഷനോടെയാണ് തന്റെ യഥാർത്ഥ ലുക്ക് നമിത പങ്കുവച്ചത്. ഏത് ലുക്കിലും സുന്ദരി തന്നെ എന്നാണ് ആരാധകർ പറയുന്നത്.