ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന പരമ്പരയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി വേഷമിട്ട നമിത പിന്നീട് സിനിമയിലേക്ക് എത്തുകയും ചെയ്തു. സിനിമയിലും ആദ്യ സിനിമയായ ട്രാഫിക്കിൽ റഹ്മാന്റെ മകളുടെ റോളിൽ ബാലതാരമായിട്ട് തന്നെയാണ് നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ടായിരുന്നത്.
തൊട്ടടുത്ത സിനിമയിൽ തന്നെ നായികയായി അരങ്ങേറുകയും ചെയ്തു. ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച നമിതയ്ക്ക് അതുവഴി ഒരുപാട് ആരാധകരെയും ലഭിച്ചിട്ടുണ്ടായിരുന്നു. സൗണ്ട് തോമ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി നമിത അഭിനയിച്ചു. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി തീർന്നതോടെ നമിതയുടെ സിനിമ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.
യുവനിരയിലെ താരങ്ങളുടെ നായികയായും നമിത തിളങ്ങിയതോടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു താരം. കഴിഞ്ഞ രണ്ട്, മൂന്ന് വർഷം നമിതയുടെ നായികയായി വളരെ കുറച്ച് സിനിമകൾ മാത്രമേ ഉണ്ടായിരുന്നോള്ളൂ. പക്ഷേ ഈ വർഷം ഇതുവരെ ആറ് സിനിമകളാണ് നമിത നായികയായി അഭിനയിക്കുന്നത് അന്നൗൺസ് ചെയ്തിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയിലുമാണ്.
ഈ അടുത്തിടെ ഒരു കഫേ കൊച്ചിയിൽ സ്വന്തമായി ആരംഭിക്കുകയും ചെയ്തിരുന്നു നമിത. അതെ സമയം ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങിയ നമിതയുടെ പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. തലയിൽ ഒരു സ്കാർഫും കെട്ടി, കട്ട ഫ്രീക്കത്തിയെ പോലെയാണ് നമിതയുടെ നിൽപ്പ്. മെറിൻ ജോർജ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കാളിദാസ് ജയറാമിന് ഒപ്പമുള്ള രജനിയാണ് നമിതയുടെ അടുത്ത സിനിമ.