വേളാങ്കണി മാതാവ്, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ അഭിനയ രംഗത്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി നമിത പ്രമോദ്. പിന്നീട് സിനിമയിൽ അവസരം ലഭിച്ച, നമിത മലയാളത്തിൽ ഏറെ തിരക്കുള്ള ഒരു അഭിനയത്രിയായി മാറി. ട്രാഫിക് എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ നമിത തൊട്ടടുത്ത ചിത്രത്തിൽ തന്നെ നായികയായി തുടക്കം കുറിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിന് മുകളിലായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നമിത മുമ്പ് ലഭിച്ചത് പോലെയുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങിയ നമിത അഭിനയിച്ചതിൽ അവസാനമിറങ്ങിയത് ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രമാണ്. ബോക്സ് ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നു ആ സിനിമ. കമ്മാരസംഭവമാണ് അവസാന ഹിറ്റ് ചിത്രം.
സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ചന്ദ്രൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കാപ്പിയാരെ കൂട്ടമണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് നമിത പ്രമോദ്. കപ്പ് എന്ന സിനിമയാണ് ഇനി നമിതയുടെ റിലീസ് ചെയ്യാനുള്ളത്. ആ സിനിമയിലൂടെ അതിശക്തമായി നമിത തിരിച്ചുവരുമെന്നാണ് നമിതയുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ വെക്കേഷനിൽ മൂഡിലാണ് നമിത പ്രമോദ്. ഇതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നമിത. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ നമിത തിളങ്ങിയിരിക്കുന്നത്. വയനാടുള്ള മൗണ്ടൈൻ ഷാഡോസ് റിസോർട്ടിലാണ് നമിത അവധി ആഘോഷിക്കുന്നത്. ഇപ്പോൾ സിനിമ ഒന്നുമില്ലേയെന്ന് പലരും പോസ്റ്റുകളിൽ ചിലതിൽ ചോദിച്ചിട്ടുമുണ്ട്.