December 4, 2023

‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി നമിത പ്രമോദ്, ഹോട്ടായല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ സീരിയലായ ‘എന്റെ മാനസപുത്രി’യിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. അതിൽ ബാലതാരമായി അഭിനയിച്ച നമിത സിനിമയിലേക്ക് എത്തിയപ്പോഴും ആദ്യ ചിത്രത്തിൽ ബാലതാരമായിട്ട് തന്നെയാണ് വേഷമിട്ടത്. രാജീവ് പിള്ളയുടെ ട്രാഫിക് എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ബാലതാര വേഷം ചെയ്താണ് നമിത തുടങ്ങിയത്.

ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. തൊട്ടടുത്ത സിനിമയിൽ തന്നെ നമിത നായികയായി അരങ്ങേറി. പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച നമിത ഒരു ഭാഗ്യ നടിയായി മാറുകയും ചെയ്തു. ആദ്യം അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങിയ നമിത ഇന്നും മലയാളത്തിൽ സജീവമായി നിൽക്കുന്നുണ്ട്.

അഭിനയം കൂടാതെ നമിത ഈ വർഷം പുതിയ ഒരു സംരംഭം കൂടി ആരംഭിച്ചിരുന്നു. കൊച്ചി പനമ്പള്ളി നഗറിൽ ഒരു കഫേ കഴിഞ്ഞ മാസമാണ് നമിത ആരംഭിച്ചത്. ജയസൂര്യ നായകനായ ഈശോയാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇരവ് എന്ന സിനിമയാണ് ഇനി നമിതയുടെ ഇറങ്ങാനുള്ളത്. അതിന്റെ ടീസറും പാട്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തു.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നമിത മനോഹരമായ സാരിയിൽ ചെയ്ത ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. സാരിയിൽ ഇത്രയും ഹോട്ടായി മാറാൻ ഒരാൾക്ക് സാധിക്കുമോ എന്ന് ആരാധകർ ഫോട്ടോസ് കണ്ടിട്ട് ചോദിക്കുന്നു. മെറിൻ ജോർജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രശ്മി മുരളീധരന്റെ സ്റ്റൈലിങ്ങിൽ തുന്നലിന്റെ ഡിസൈനിലെ സാരിയിലാണ് നമിത തിളങ്ങിയത്. അഭിലാഷ് ചിക്കുവാണ് മേക്കപ്പ് ചെയ്തത്.