അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മുക്ത, വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തിരുന്നു. എങ്കിലും സീരിയലിലുകളിൽ ഇടയ്ക്ക് അഭിനയിക്കാറുണ്ട്. റിമി ടോമിയുടെ സഹോദരനായ റിങ്കുവിനെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. ഒരു മകളും താരത്തിനുണ്ട്.
കിയാര/കണ്മണി എന്നാണ് താരത്തിന്റെ മകളുടെ പേര്. ഇപ്പോഴിതാ മകളുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മുക്ത. പുതിയ അധ്യയന വർഷത്തിൽ മകൾ വീണ്ടും സ്കൂളിലേക്ക് പോകുന്നതിന്റെ കാര്യമാണ് മുക്ത അറിയിച്ചത്. “നല്ല ഗ്രേഡുകളും മികച്ച സുഹൃത്തുക്കളും അതിശയകരമായ ഓർമ്മകളും നിറഞ്ഞ ഈ പുതിയ അധ്യയന വർഷത്തിൽ നിനക്ക് ആശംസകൾ.
അതിശയകരമായ അനുഭവങ്ങളും പഠിക്കാനുള്ള കാര്യങ്ങളും നിറഞ്ഞ രസകരമായ ഒരു കഥയാക്കാൻ സ്വയം വാഗ്ദാനം ചെയ്യുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എൻ്റെ കുഞ്ഞേ.. ഞാൻ നിന്നെ സ്നേഹിക്കുന്നു..”, മുക്ത ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം മകളുടെ ബുക്കും പുസ്തകവും പൊതിഞ്ഞ് കൊടുക്കുന്നതും പേര് എഴുതികൊടുക്കുന്നതുമായ ചിത്രങ്ങളും മുക്ത ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായി.
ഇവിടെയും ഇപ്പോൾ കഴിഞ്ഞതേയുള്ളൂ എന്ന് ഒരു ആരാധിക ആ പോസ്റ്റിന് താഴെ കമന്റും ചെയ്തിരുന്നു. നടിയായിട്ടും മക്കളുടെ ചെറിയ കാര്യങ്ങൾ പോലും നോക്കുന്നതിൽ പലരും മുക്തയെ പലരും അഭിനന്ദിച്ചിട്ടുമുണ്ട്. ഈ തവണ സ്കൂളിൽ പോകുന്നതിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ടാകുമോ എന്ന് ഒരാരാധിക ചോദിച്ചപ്പോൾ ഈ തവണ തനിക്ക് വയ്യാത്തതുകൊണ്ട് ഉണ്ടാവില്ല എന്നും മറുപടി കൊടുത്തിട്ടുണ്ടായിരുന്നു.