December 2, 2023

‘കനകയുടെ മുന്നിൽവച്ച് ഉടുത്തിരുന്ന ബെഡ് ഷീറ്റ് അഴിഞ്ഞുവീണു..’ – തുറന്ന് പറഞ്ഞ് നടൻ മുകേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഗോഡ് ഫാദർ. തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ കൂടിയാണ് ഗോഡ് ഫാദർ. മുകേഷും കനകയുമാണ് സിനിമയിൽ നായകനും നായികയായി അഭിനയിച്ചത്. ഇവരെ കൂടാതെ എൻ.എൻ. പിള്ള, ഫിലോമിന, തിലകൻ, ഇന്നൊസെന്റ്, കെ.പി.എസ്.സി ലളിത, ജഗധീഷ്‌, ജനാർദ്ദനൻ, സിദ്ധിഖ്, ഭീമൻ രഘു തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.

സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു രസകരമായ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് മുകേഷ്. “മാലു(കനക) രാമഭദ്രന്റെ ഹോസ്റ്റലിലേക്ക് വരുന്ന സീൻ വളരെ രസകരമായി ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് ഇമോഷണലായ അഭിനയിക്കുന്ന സമയത്ത്, എന്റെ നെഞ്ചത്ത് കെട്ടിവച്ചിരുന്ന ബെഡ് ഷീറ്റ് ഒരിക്കലും അത് അവിടെ ആണേൽ അത് ഇരിക്കുകയില്ല. മുണ്ട് ഇരിക്കുന്ന പോലെ ഇരിക്കത്തില്ല.

ഞാൻ അതൊക്കെ അങ്ങ് മറന്നുപോയിട്ട്, കഥാപാത്രത്തിൽ ലയിച്ച് കൈ ഇങ്ങനെ പൊക്കി അഭിനയിച്ചതും ഈ ഷീറ്റ് അങ്ങ് അഴിഞ്ഞു പോയി..! ഒരു നിമിഷം ആ ഫുൾ സെറ്റ് നിശ്ചലമായി പോയി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്. കനക ഈ സീൻ കണ്ടില്ല. തൊട്ടുമുമ്പിൽ നിൽക്കുവാണ്, ഫുൾ കണ്ടു! എന്നാലും കണ്ടില്ല എന്ന രീതിൽ നിന്നു. പെട്ടന്ന് ഞാൻ അത് എടുത്തു ഉടുത്തു!

ഡയറക്ടർ തുടരാൻ പറഞ്ഞു. അപ്പോൾ ജഗദീഷ് അടുത്ത് വന്നിട്ടു.. എനിക്ക് കൈ തന്നിട്ട്, കൺഗ്രാജുലേഷൻ.. ഞാൻ തോറ്റുവെന്ന് പറഞ്ഞു. എനിക്ക് പെട്ടന്ന് മനസ്സിലായില്ല! ഞാൻ ചോദിച്ചു, എന്തിന്? ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു. “ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു. മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സ് ഇടാതെ നിൽക്കുമെന്ന്, ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇവൻ ഇങ്ങനെ ചെയ്യുമെന്ന്.. ഭയങ്കര ധൈര്യം തന്നെ.. ഞാൻ തോറ്റു.. എന്റെ കാശ് പോയി..” എന്ന ജഗദീഷ് കനകയോട് പറഞ്ഞു.

അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്. “ഇവർ ഇത്രയും ആഭാസന്മാരാണോ? ഒരു പെൺകുട്ടിയുടെ മുന്നിൽ തുണിയുരിഞ്ഞ് നിൽക്കാൻ ബെറ്റ് വെക്കാൻ!!” ഇതായിരിക്കും അവർ ചിന്തിച്ചിരിക്കുക. ഞാൻ കനകയോട് പറഞ്ഞു. “ഇതൊന്നും വിശ്വസിക്കരുത്. ഇത് ഇവന്റെ തമാശയാണ്. മലയാളത്തിൽ എല്ലാം തമാശയാണ്.. നിങ്ങളുടെ തമിഴിൽ എങ്ങനെയാണെന്ന് അറിയില്ല. ഇങ്ങനെയൊന്നും ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല..” ഭാഗ്യം പോലെ കനകയ്ക്ക് അത് മനസ്സിലായി. സാരമില്ല എന്ന് കനക പറഞ്ഞു!!