December 4, 2023

‘മൗനരാഗത്തിൽ ‘സോണിയ’ ഇനി ഇല്ലേ!! പൊട്ടിക്കരഞ്ഞ് രൂപ, വിഷമത്തോടെ പ്രേക്ഷകർ..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിൽ ടെലിവിഷൻ പരമ്പരകളുടെ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന സീരിയലിൽ കല്യാണിയായി ഐശ്വര്യ റാംസെ എന്ന തമിഴ് നടിയാണ് അഭിനയിക്കുന്നത്. സിനിമ, സീരിയൽ താരമായ ബാലാജി ശർമ്മ, ബീന ആന്റണി തുടങ്ങിയവർ ഉൾപ്പടെ നിരവധി താരങ്ങൾ വേറെയുമുണ്ട്.

സീരിയലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സോണിയ. കല്യാണിയുടെ ഭർത്താവായ കിരണിന്റെ സഹോദരി വേഷമാണ് അത്. ശ്രി ശ്വേതാ മഹാലക്ഷ്മി എന്ന താരമാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് സീരിയൽ ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. അതിൽ സോണിയ എന്ന കഥാപാത്രമാണ് കഥയുടെ അടുത്ത ഘട്ടം കൊണ്ടുപോകുന്നത്.

നിർണായകമായ രംഗങ്ങൾ ഈ അടുത്ത് എപ്പിസോഡുകളിൽ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്നത്, സോണിയ എന്ന കഥാപാത്രം ഇനി ഉണ്ടാകുമോ ഇല്ലയോ എന്നാണ്. ഒരു ആത്മഹ.ത്യയുടെ വക്കിലാണ് ആ കഥാപാത്രം നിൽക്കുന്നത്. തന്റെ ഭർത്താവ് വിക്രം ഇത്രയും നാൾ പറഞ്ഞിരുന്ന കള്ളമെല്ലാം മനസ്സിലാക്കിയ സോണിയ അത് ഉൾകൊള്ളാൻ സാധിക്കാതെ പോവുകയാണ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

ഇപ്പോഴിതാ സോണിയ അവതരിപ്പിക്കുന്ന ശ്രീശ്വേതാ, സോണിയുടെ ബോഡി ആംബുലൻസിൽ കൊണ്ടുവന്ന് വീട്ടിൽ വെക്കുന്ന രംഗം പങ്കുവച്ചിരിക്കുകയാണ്. ഇത് കണ്ടതോടെ പ്രേക്ഷകർക്ക് ഏറെ സംശയമായിരിക്കുകയാണ്. സോണിയ ഇനിയില്ലേ? മരിക്കണ്ട, ഇത് സ്വപ്നമല്ലേ, അല്ലെങ്കിൽ ഇനി കാണില്ല തുടങ്ങിയ കമന്റുകൾ വീഡിയോയുടെ താഴെ ഇട്ടിട്ടുമുണ്ട്. വീഡിയോ എന്തായാലും വൈറലായി കഴിഞ്ഞു.