‘ആമിർ ഖാൻ മലയാളത്തിലേക്കോ? മോഹൻലാലിന് ഒപ്പമുള്ള ചിത്രം വൈറലാകുന്നു..’ – ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് – നിധി കാക്കും ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് ബറോസ് നടക്കാൻ പോകുന്നത്. ഏകദേശം 200 കോടിയിൽ അധികം രൂപയാണ് സിനിമയുടെ ബഡ്ജറ്റെന്ന് പറയുന്നത്. സിനിമയിൽ മോഹൻലാൽ തന്നെയാണ് ബറോസായി അഭിനയിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ഇടയ്ക്ക് വച്ച് നിന്നുപോയിരുന്നു. പിന്നീട് അതിൽ അഭിനയിച്ച കുട്ടികൾക്ക് മാറ്റങ്ങൾ വന്നതുകൊണ്ട് വീണ്ടും ഒന്നെയെന്ന് ഷൂട്ട് ചെയ്യേണ്ടിയും വന്നിരുന്നു. പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന റോളിൽ അഭിനയിക്കുമെന്ന് ആദ്യം പുറത്തുവന്നിരുന്നു. ആദ്യ ഘട്ടത്തിൽ ഷൂട്ടിങ്ങിൽ പൃഥ്വിരാജിന്റെ രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പിന്നീട് ‘ആടുജീവിതം’ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ ജോയിൻ ചെയ്യാനുള്ളത് കൊണ്ട് പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.

പൃഥ്വിരാജിന് പകരം ആരെന്ന് പല പേരുകളും വന്നെങ്കിലും ഇതുവരെ അതേക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ മോഹൻലാലിനും ആമിർഖാനും ഒപ്പമുള്ള സമീർ ഹംസയുടെ ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബറോസിൽ പൃഥ്വിരാജ് ചെയ്ത റോൾ ആമിർ ഖാൻ ചെയ്യുമോ എന്ന് അറിയാനാണ് ഇപ്പോൾ സിനിമ ലോകം കാത്തിരിക്കുന്നത്.

ചിത്രത്തിൽ അതിഥി വേഷത്തിൽ എങ്കിലും ആമിർ ഖാൻ എത്തിയാൽ അത് പൊളിയായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇത് വെറുമൊരു സൗഹൃദ കൂടികാഴ്ചയായിരിക്കുമെന്നും ചില ആരാധകർ സംശയം ഉന്നയിക്കുന്നുണ്ട്. ഇരുവർക്കും ഒപ്പമുള്ള ചിത്രം സമീർ ഹംസ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇത്രയും ചർച്ചകൾക്ക് വഴിയൊരുക്കാൻ കാരണമായത്.

View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)