മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന വിഷു വന്നെത്തിയിരിക്കുകയാണ്. സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളെ പതിവ് പോലെ തങ്ങളുടെ ആരാധകർക്ക് വിഷു ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും വൈറലായി മാറിയത് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ഇട്ട പോസ്റ്റാണ്. വിഷു കണിയൊരുക്കി വച്ചിരിക്കുന്നതിന് മുമ്പിലുള്ള ഫോട്ടോസാണ് മോഹൻലാൽ പങ്കുവച്ചത്.
“ഹാപ്പി വിഷു” എന്ന ഒറ്റ വരിയിൽ എഴുതിയ പോസ്റ്റിന് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ 60000-ത്തിൽ അധികം ലൈക്കുകളാണ് ഫേസ്ബുക്കിൽ കിട്ടിയിട്ടുണ്ടായിരുന്നത്. ആരാധകരും സിനിമ താരങ്ങളുമൊക്കെ തിരിച്ചും ആശംസകൾ നേർന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലാകട്ടെ മൂന്നര ലക്ഷത്തിന് അടുത്ത് ലൈക്കാണ് കിട്ടിയത്. അവിടെയും താരങ്ങൾ മോഹൻലാലിന് വിഷു ആശംസിച്ചുകൊണ്ട് മറുപടികൾ ഇട്ടിട്ടുണ്ടായിരുന്നു.
“എന്തിനാ ആശാനേ നിങ്ങളേം ഗുരുവായൂരപ്പനേം ഒക്കെ ഒറ്റ തവണ കണ്ടാൽ പോരെ മനസ്സിൽ ഇങ്ങനെ കേറി നിക്കുവല്ലേ ഇ തിരുമുഖം..”, ഇതായിരുന്നു പോസ്റ്റിന് താഴെ ഒരു കടുത്ത ആരാധകൻ എഴുതിയ കമന്റ്. ഇത് മോഹൻലാൽ അഭിനയിച്ച നരസിംഹം എന്ന സിനിമയിലെ ഡയലോഗ് ആണ്. മമ്മൂട്ടിയും വിഷു ആശംസകൾ നേർന്ന് പോസ്റ്റിട്ടിരുന്നു. മുണ്ടുടുത്ത് കൈകെട്ടി നിൽക്കുന്ന ഒരു ഫോട്ടോയാണ് മമ്മൂട്ടി ആശംസ നേരാണ് ഇട്ടത്.
എമ്പുരാൻ, ബറോസ് എന്നീ സിനിമകളാണ് മോഹൻലാലിൻറെ ഇനി റിലീസ് ചെയ്യാനുള്ളത്. മമ്മൂട്ടിയുടെ ആകട്ടെ ബിഗ് ബഡ്ജറ്റ് ചിത്രമായ ടർബോയാണ് വരാനുള്ളത്. മോഹൻലാലിൻറെ മകൻ പ്രണവ് പ്രധാന വേഷങ്ങളിൽ ഒന്ന് അഭിനയിച്ച വർഷങ്ങൾക്ക് ശേഷം വിഷു റിലീസായി ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. മികച്ച അഭിപ്രായം നേടി വർഷങ്ങൾക്ക് ശേഷം മുന്നേറികൊണ്ടിരിക്കുകയാണ്. ധ്യാൻ, നിവിൻ പൊളി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.