മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ ഇന്നസെന്റ് വിട്ടു പിരിഞ്ഞിരിക്കുകയാണ്. അര നൂറ്റാണ്ടിലേറെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലും ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ചപ്പോൾ പതിനായിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി എത്തിയത്.
മലയാള സിനിമ മേഖലയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് പുറമേ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഇന്നസെന്റിന് സുഹൃത്തുക്കളും എതിർ കക്ഷികളും ആദരാഞ്ജലി അർപ്പിച്ചു. മമ്മൂട്ടി, ജയറാം, ദിലീപ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങൾ എല്ലാം ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയിരുന്നപ്പോഴും പ്രേക്ഷകർ ഒരാളുടെ വരവ് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചു.
ഇന്നസെന്റിന് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ച മോഹൻലാൽ തന്നെ. നീലകണ്ഠന്റെ വാര്യരെ അവസാനമായി കാണാൻ അദ്ദേഹം എത്തുകയും ചെയ്തു. സ്ഥലത്ത് ഇല്ലാതിരുന്ന മോഹൻലാൽ തന്റെ സഹോദര തുല്യനായ ഇന്നച്ചനെ കാണാൻ ഫ്ലൈറ്റിൽ എയർപോർട്ടിൽ എത്തുകയും അവിടെ നിന്ന് റോഡ് മാർഗം ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടിലേക്ക് എത്തുകയുമായിരുന്നു. നാളെയാണ് ഇന്നസെന്റിന്റെ സംസ്കാരം. ദിലീപ് ഇപ്പോഴും ഇന്നസെന്റിന് വീട്ടിൽ തന്നെയുണ്ട്.
മോഹൻലാലിനെ പോലെ ദിലീപും ഇന്നസെന്റിന് ഏറെ വേണ്ടപ്പെട്ട വ്യക്തിയാണ്. ദിലീപിനും തിരിച്ചു അങ്ങനെ തന്നെയാണ്. മമ്മൂട്ടിയും തന്റെ സുഹൃത്തിന് കാണാൻ എത്തുകയും ഏറെ നേരം അവിടെ സമയം ചിലവഴിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാൻ എത്തിയ സംവിധായകൻ സത്യൻ അന്തിക്കാട് പൊട്ടിക്കരഞ്ഞിരുന്നു. ഇനിയൊരിക്കലും സത്യന്റെ സിനിമകളിൽ ഇന്നസെന്റ് ഉണ്ടാവില്ലെന്ന് വേദനയോട് അദ്ദേഹം തിരിച്ചറിഞ്ഞു.