‘നിങ്ങൾ വീട്ടിലും ഇങ്ങനെയാണോ! സിബിനെ നിർത്തി പൊരിച്ച് മോഹൻലാൽ..’ – ചിരി അടക്കിപ്പിടിച്ച് ജാസ്മിൻ

ബിഗ് ബോസിന്റെ ആറാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പത്തൊൻപത് മത്സരാർത്ഥികളായി ആരംഭിച്ച ബിഗ് ബോസ് ഷോ ഇതിനോടകം ആറ് ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു. നാല്‌ മത്സരാർത്ഥികൾ പുറത്താവുകയും ഒരു മത്സരാർത്ഥി പുറത്താക്കപ്പെടുകയും ഒരാൾ പിന്മാറുകയും ചെയ്തതോടെ ഷോ താഴേക്ക് പോയപ്പോഴാണ് ബിഗ് ബോസ് ആറ് വൈൽഡ് കാർഡ് എൻട്രികൾ കൊണ്ടുവന്നത്.

വൈൽഡ് കാർഡ് മത്സരാർത്ഥികൾ വന്നതോടെ ഷോ ഒന്ന് ഓൺ ആവുകയും ചെയ്തിട്ടുണ്ട്. പഴയ മത്സരാർത്ഥികളുടെ മത്സരം കണ്ടുവന്ന പുതിയ ആളുകൾ സ്ട്രാറ്റജികൾ പ്ലാൻ ചെയ്തു നടപ്പിലാക്കുന്നുണ്ട്. അഭിഷേക് എസ്, അഭിഷേക് കെ, നന്ദന, പൂജ, സിബിൻ, സായി തുടങ്ങിയവരാണ് വൈൽഡ് കാർഡായി എത്തിയത്. ഇതിൽ കൗണ്ടറുകൾ പറഞ്ഞ് തിരിച്ചടിക്കുന്ന കാര്യങ്ങൾ ഏറെ മുന്നിൽ നിൽക്കുന്ന ഒരാളാണ് സിബിൻ.

പ്രേക്ഷകർക്ക് പോലും ഇടയ്ക്ക് ദേഷ്യം തോന്നുന്ന മത്സരാർത്ഥിയായ ജാസ്മിനെതിരെയാണ് കൂടുതൽ കളികൾ സിബിൻ പുറത്തെടുത്തിട്ടുള്ളത്. അതിന്റെ ഗുണം ഇതുവരെ സിബിൻ കിട്ടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ജാസ്മിൻ എതിരെ ഒരു മോശം ആംഗ്യം കാണിച്ചതോടെ കളി കൈയിൽ നിന്ന് പോയി. പ്രേക്ഷകർ പോലും സിബിൻ കാണിച്ചതിനെ എതിരെ പ്രതികരിച്ചു. മോഹൻലാൽ ഈ വിഷയമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.

വീക്കെൻഡ് എപ്പിസോഡ് പ്രൊമോയിൽ സിബിൻ എതിരെ പ്രതികരിക്കുന്ന മോഹൻലാലിനെയാണ് കാണാൻ സാധിക്കുന്നത്. സിബിനെ വഴക്കുപറയുന്നത് കേട്ട് ചിരിയടക്കി പിടിച്ചിരിക്കുന്ന ജാസ്മിനെയും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. “നിങ്ങൾ ക്വാളിറ്റി ഇല്ലാത്ത ആളാണോ എന്ന് മോഹൻലാൽ സിബിനോട് ചോദിച്ചു. എന്റെ ക്വാളിറ്റി ജഡ്ജ് ചെയ്യുന്നത് ഞാനല്ല ലാലേട്ടാ എന്നായിരുന്നു മറുപടി. എങ്കിൽ ഞാൻ ജഡ്ജ് ചെയ്യട്ടെ എന്ന് ചോദിച്ചുകൊണ്ട് മോഹൻലാൽ മറുപടി കൊടുത്തു.

ഇത്തരം ആംഗ്യങ്ങൾ കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നുണ്ടോ? താൻ ആരോടുമായിട്ട് കാണിച്ചതല്ല എന്നായിരുന്നു സിബിൻ പറഞ്ഞത്. പിന്നീട് എന്തിനാണ് പോയി സോറി ചോദിച്ചതെന്നും തിരിച്ച് മോഹൻലാലും ചോദിച്ചു. നിങ്ങൾ വീട്ടിൽ ഇങ്ങനെ കാണിക്കുമോ? അപ്പോൾ നിങ്ങൾ ക്വാളിറ്റി ഉള്ള ആളാണോ? അല്ല എന്നായിരുന്നു ഈ തവണ സിബിൻ പറഞ്ഞത്. ഇതിന് എന്ത് ശിക്ഷ കൊടുക്കും എന്നറിയാൻ പ്രേക്ഷകർ എപ്പിസോഡിനായി കാത്തിരിക്കുകയാണ്.