കഴിഞ്ഞ 10 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച് നിറഞ്ഞ് നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി മിയ ജോർജ്. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മിയ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു. സീരിയൽ മേഖലയിൽ നിന്നാണ് മിയ സിനിമയിലേക്ക് എത്തുന്നത്.
ടെലിവിഷൻ പരമ്പരയായ വേളാങ്കണി മാതാവ്, അൽഫോൻസാമ്മ തുടങ്ങിയ ഭക്തി പരമ്പരകളിലൂടെയാണ് മിയ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ആദ്യ കുറെ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച മിയ ആദ്യമായി നായികയായി അഭിനയിക്കുന്നത് ബിജു മേനോന്റെ ചേട്ടായീസ് എന്ന സിനിമയിലാണ്. മെമ്മറീസിലെ റിപ്പോർട്ടറുടെ റോളിൽ അഭിനയിച്ച് കൂടുതൽ ശ്രദ്ധനേടുകയും ചെയ്തു മിയ.
അനാർക്കലി, മിസ്റ്റർ ഫ്രോഡ്, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്. മിയയുടെ കോട്ടയം സ്ലാങ്ങിലുള്ള സംസാരമാണ് മറ്റുള്ള നടിമാരിൽ നിന്ന് മിയയെ വ്യത്യസ്തയാക്കുന്നത്. തനി അച്ചായത്തി റോളുകളിൽ മിയ വളരെ മികവ് പുലർത്തിയതും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാൻ കാരണമായി.
ഫേസ്ബുക്കിൽ ഒരു കോടി ഫോളോവേഴ്സ് നേടിയ ആദ്യ മലയാളി നടിയാണ് മിയ. ഇൻസ്റ്റാഗ്രാമിലും മിയ സജീവമാണ്. മിയയുടെ ഏറ്റവും പുതിയ കറുപ്പ് സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. “അമ്മയുടെ അലമാരയിൽ നിന്ന് ഒരു സാരി കൂടി അടിച്ചുമാറ്റി..”, എന്ന ക്യാപ്ഷനോടെയാണ് മിയ തന്റെ സാരിയിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. സുന്ദരി എന്നാണ് നടി അനുശ്രീ ചിത്രങ്ങൾക്ക് താഴെ ഇട്ട കമന്റ്.