‘സൂര്യശോഭയിൽ മിന്നി തിളങ്ങി നടി ആൻ അഗസ്റ്റിൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഇപ്പോൾ പഴയ നടിമാരുടെ തിരിച്ചുവരവുകളുടെ കാലമാണ്. മീരാജാസ്മിനും നവ്യ നായരും നിത്യദാസും ഉൾപ്പടെ പലരും സിനിമയിലേക്ക് മടങ്ങി വന്നിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെ നായികയായി അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടംപിടിച്ച താരമാണ് നടി ആൻ അഗസ്റ്റിൻ. പിന്നീട് നിരവധി സിനിമകളിൽ നായികയായി ആൻ തിളങ്ങി.

2014-ൽ ക്യാമറാമാനായ ജോമോൻ ടി ജോണുമായി വിവാഹിതയായ ആൻ പിന്നീട് ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. 2020-ൽ ജോമോനുമായി വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നടിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള വാർത്തകൾ പല രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ താരം തന്നെ അത് സംബന്ധിച്ച സത്യാവസ്ഥ വെളിപ്പെടുത്തി.

ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. നേരത്തെ മുതൽക്ക് തന്നെ ആനിന്റെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകർക്ക് ഇരട്ടിമധുരമായിരുന്നു അത്. അഭിനയത്തിലൂടെ മാത്രമല്ല, നിർമ്മാണ രംഗത്തും കാലുവെക്കാൻ താരം തീരുമാനിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിനോട് ചേർന്നാണ് ‘അബ്ബബ്ബ’ എന്ന പുതിയ സിനിമ നിർമ്മിക്കുന്നത്.

ആൻ അഗസ്റ്റിൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ഒരുപാട് സജീവമാണ്. ഇപ്പോഴിതാ ക്ലിന്റ് സൈമൺ എന്ന ഫോട്ടോഗ്രാഫർ എടുത്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ആനിന്റെ വൈറലാവുന്നത്. ഡാർക്ക് കളർ ചുരിദാറും ചുവപ്പ് ഷാളും ധരിച്ചുള്ള ചിത്രങ്ങളിൽ കാണാൻ വളരെ ക്യൂട്ടായിട്ടാണ്. നിരവധി ആരാധകാരാണ്‌ ചിത്രങ്ങൾക്ക് താഴെ മനോഹരമായ കമന്റുകൾ ഇട്ടിരിക്കുന്നത്.