നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സുകൾ കീഴടക്കിയ താരമാണ് നടി മിയ ജോർജ്. ജിമ്മി ജോർജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ വന്ന ശേഷം മിയ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ടാണ് മിയ തുടക്കം കുറിച്ചത്. പിന്നീട് സിനിമയിലേക്ക് അവസരം ലഭിച്ചു.
അൽഫോൻസാമ്മ, വേളാങ്കണി മാതാവ് തുടങ്ങിയ ക്രിസ്തീയ ഭക്തി സീരിയലുകളിൽ അഭിനയിച്ച ശേഷമാണ് മിയയെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്‌മോൾ ഫാമിലി എന്ന സിനിമയിൽ നടൻ കൈലാഷിന്റെ സഹോദരിയുടെ റോളിൽ അഭിനയിച്ചായിരുന്നു സിനിമയിലേക്ക് എത്തിയത്. പിന്നീട് ചേട്ടായീസ് എന്ന സിനിമയിൽ ആദ്യമായി നായികയായി.
മെമ്മറീസിലെ റിപോർട്ടറുടെ വേഷത്തിലുള്ള തകർപ്പൻ പ്രകടനം മിയയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചു. അതിന് ശേഷം പൃഥ്വിരാജിനോടൊപ്പം പാവാട, അനാർക്കലി, ബ്രതെഴ്സ് ഡേ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചു. ഒ.ടി.ടിയിൽ ഇറങ്ങിയ ഗാർഡിയൻ എന്ന സിനിമയിലാണ് മിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
ലോക്ക് ഡൗൺ നാളിൽ വിവാഹിതയായ മിയ ഈ കഴിഞ്ഞ വർഷം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. വിവാഹിതയായ ശേഷം കൂടുതൽ ലുക്കിലാണ് മിയയെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ഡെനിം ഷർട്ടും ജീൻസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള കിടിലം ഫോട്ടോസ് മിയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഭർത്താവ് അശ്വിനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.