December 10, 2023

‘ഇപ്പോൾ കൂടുതൽ സുന്ദരിയായി!! സാരിയിൽ കിടിലം ലുക്കിൽ നടി മിയ ജോർജ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി മിയ ജോർജ്. അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ സീരിയലുകളിലാണ് മിയ ആദ്യമായി അഭിനയിക്കുന്നത്. സീരിയലിലെ മികച്ച പ്രകടനം കണ്ട് മിയയെ തേടി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നു. ഒരു സ്‌മോൾ ഫാമിലി, ഈ അടുത്ത കാലത്ത്, ഡോക്ടർ ലവ് തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചു.

ബിജു മേനോനും ലാലും പ്രധാന വേഷത്തിൽ എത്തിയ ചേട്ടായീസ് എന്ന സിനിമയിൽ നായികയായി ആദ്യമായി അഭിനയിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ മെമോറീസിൽ വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചതോടെ മിയ കൂടുതൽ ശ്രദ്ധനേടി. അതിന് ശേഷം നിരവധി സിനിമകളിൽ മിയ നായികയായി അഭിനയിച്ചിട്ടുണ്ട്.

വിശുദ്ധൻ, കസിൻസ്, അനാർക്കലി, പാവാട, ദി ഗ്രേറ്റ് ഫാദർ, ഷെർലോക് ടോംസ്, ഇര, ഡ്രൈവിംഗ് ലൈസെൻസ്, അൽ മല്ലു തുടങ്ങിയ സിനിമകളിൽ മിയ അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്താണ് മിയ ബിസിനെസുകാരനായ അശ്വിൻ ഫിലിപ്പുമായി വിവാഹിതയായത്. 2021 ജൂലൈയിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു. ലൂക്ക എന്നാണ് മകന്റെ പേര്.

സീ കേരളത്തിലെ ഡാൻസ് കേരള ഡാൻസ് എന്ന പ്രോഗ്രാമിൽ വിധികർത്താവാണ് മിയ ഇപ്പോൾ. ആ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സമയത്തുള്ള ഫോട്ടോസ് മിയ പങ്കുവച്ചിട്ടുണ്ട്. സാരിയിൽ കിടിലം ലുക്കിലാണ് മിയയെ കാണാൻ സാധിക്കുന്നത്. പ്രണവ് രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിവാഹശേഷം കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകൾ.