February 29, 2024

‘ക്ലാസ്സി വേഷം എന്നും കറുപ്പാണ്!! ആരാധകരെ ഞെട്ടിച്ച് ഹോട്ട് ലുക്കിൽ നടി മിയ ജോർജ്..’ – ഫോട്ടോസ് വൈറൽ

അൽഫോൻസാമ്മ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി മിയ ജോർജ്. അതിന് ശേഷം സിനിമയിലേക്ക് എത്തിയ മിയ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടുകയും നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിക്കുകയും ചെയ്തു. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ചെറിയ വേഷങ്ങളിൽ ചില സിനിമകളിൽ അഭിനയിച്ചു.

മിയ അഭിനയിച്ച ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകൾക്ക് ശേഷം ഇറങ്ങിയ ചേട്ടായീസ് എന്ന സിനിമയിലാണ് ആദ്യമായി നായികയാവുന്നത്. പിന്നീട് ഇങ്ങോട് മിയയുടെ വർഷങ്ങൾ ആയിരുന്നു. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ മിയ നായികയായി അഭിനയിച്ചു. 2013 മുതൽ ഇങ്ങോട്ട് ഈ വർഷം വരെയും മിയ നായികയായി നിരവധി സിനിമകൾ ചെയ്തു.

2020-ലായിരുന്നു മിയ വിവാഹിതയായത്. 2021-ൽ ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. വിവാഹ ശേഷവും തന്റെ പാഷൻ പിന്തുടരുന്ന ഒരാളാണ് മിയ. ഈ അടുത്തിടെ തിയേറ്ററുകളിൽ ഇറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലും മിയ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. തമിഴിലും മലയാളത്തിലുമായി രണ്ട് സിനിമകൾ വീതം മിയ അഭിനയിക്കുന്നത് അന്നൗൺസ് ചെയ്തിട്ടുമുണ്ട്. കോബ്ര ആയിരുന്നു തമിഴിൽ അവസാനം ഇറങ്ങിയത്.

ഇപ്പോഴും മിയ ലുക്കിന്റെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ല. മിയ കറുപ്പ് ഔട്ട് ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങി നിൽക്കുന്ന പുതിയ ഫോട്ടോസാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഏറ്റവും ക്ലാസ്സിയായിട്ടുള്ള വേഷം കറുപ്പ് ആണെന്നാണ് മിയയുടെ സ്റ്റൈലിസ്റ്റ് ശബരിനാഥ് ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട്.ഫിറ്റാണ് മിയ ധരിച്ചിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തത്.