December 4, 2023

‘എന്തൊരു ക്യൂട്ട് ആണിപ്പോൾ കാണാൻ!! മനം കവർന്ന ലുക്കിൽ നടി മിയ ജോർജ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് സിനിമയിൽ നിറസാന്നിദ്ധ്യമായി മാറുകയും ചെയ്ത ധാരാളം താരങ്ങളാണ് മലയാളത്തിലുള്ളത്. അൽഫോൻസാമ്മ സീരിയലിലൂടെ ശ്രദ്ധനേടുകയും ഇന്ന് മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളായി മാറിയ താരവുമാണ് നടി മിയ. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലാണ് മിയ ആദ്യമായി അഭിനയിക്കുന്നത്.

വിവാഹിതയായി കുഞ്ഞ് ജനിച്ച ശേഷം വീണ്ടും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മിയ. ഈ അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ പ്രണയവിലാസം എന്ന ചിത്രത്തിൽ മിയ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. സിനിമ സൂപ്പർഹിറ്റായി തിയേറ്ററുകളിൽ ഓടുകയാണ്. അതേസമയം മിയയുടെ പുതിയ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

സ്റ്റൈലിഷ് ഔട്ട് ഫിറ്റിൽ ക്യൂട്ട് ലുക്കിൽ മിയ ഫോട്ടോസിൽ തിളങ്ങി. വിവാഹിതയായ ശേഷം തിരിച്ചുവന്ന മിയ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. 2020-ലായിരുന്നു മിയായുടെ വിവാഹം. 2021-ൽ ഒരു മകനും താരത്തിന് ലഭിച്ചു. ബിസിനെസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. കോട്ടയം പാലാ സ്വദേശിനിയായ മിയ സിനിമയിൽ വന്നിട്ട് 12 വർഷങ്ങൾ കഴിഞ്ഞു.

ചേട്ടായീസ് എന്ന ചിത്രത്തിലാണ് മിയ ആദ്യമായി നായികയായി അഭിനയിക്കുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ തമിഴ് ചിത്രമായ കോബ്രയിലും വളരെ ശ്രദ്ധേയമായ ഒരു വേഷം മിയ ചെയ്തിരുന്നു. തൃഷ നായികയായി എത്തുന്ന തമിഴ് ചിത്രമായ ദി റോഡിലും മിയ അഭിനയിക്കുന്നുണ്ട്. ആ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. മലയാളത്തിലും മിയയുടെ പുതിയ സിനിമ നടക്കുന്നുണ്ട്.