February 29, 2024

‘റോ ഏജന്റായി സിദ്ധാർഥ് മൽഹോത്ര ഒപ്പം രശ്മികയും!! മിഷൻ മജ്നു ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

നവാഗതനായ ശാന്തനു ബഗച്ചി സംവിധാനം ചെയ്‌ത്‌ സിദ്ധാർഥ് മൽഹോത്രയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങുന്ന സിനിമയാണ് മിഷൻ മജ്നു. ബോളിവുഡ് സിനിമയിൽ വീണ്ടുമൊരു സപൈ ത്രില്ലർ വരികയാണ്. പാകിസ്ഥാനിൽ കടന്നുകൂടുന്ന ഒരു റോ ഏജന്റ് ആയിട്ടാണ് സിദ്ധാർഥ് മൽഹോത്ര ചിത്രത്തിൽ അഭിനയിക്കുന്നത്. ഒ.ടി.ടി റിലീസായിട്ടാണ് സിനിമ വരുന്നത്.

ജനുവരി 20-ന് നെറ്റ്.ഫ്ലിക്സിലാണ് സിനിമ റിലീസ് ചെയ്യുന്നത്. 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യു.ദ്ധകാലത്ത് നടന്ന ഏറ്റവും വലിയ രഹസ്യ ഓപ്പറേഷന്റെ പറയപ്പെടാത്ത കഥയാണ് സിനിമയെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. രശ്മിക ഒരു പാകിസ്താനി പെൺകുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. പർവേസ് ഷെയഖ്, അസീം അരോറ, സുമിത് ബാതേജ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ടീസറിന് ബോളിവുഡ് ആരാധകരുടെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ദേശ സ്നേഹികൾ തീർച്ചയായും കാണേണ്ട സിനിമയാണ് ഇതെന്ന് ട്രെയിലർ നിന്ന് വ്യക്തമാണ്. സിദ്ധാർഥിന്റെ മികച്ച പ്രകടനം തന്നെയാണ് എന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. രശ്മിക മന്ദാനയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് മിഷൻ മജ്നു.

താരത്തിന്റെയും മികച്ച പ്രകടനമാണ് കാണാൻ സാധിക്കുന്നത്. പർമീത് സേതി, ശരിബ് ഹാഷ്മി, മിർ സർവർ, സാകിർ ഹുസൈൻ, കുമുദ് മിശ്ര, രജിത് കപൂർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആർ.എസ്.വി.പി മൂവീസിന്റെ ബാനറിൽ റൂണി സക്രൂവാല, അമർ ബുട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യം തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒ.ടി.ടി തിരഞ്ഞെടുക്കുകയായിരുന്നു.