‘ദൈവമേ ഇതാരാ താരാദാസോ! വിവാഹ നിശ്ചയ ഫോട്ടോസ് കണ്ടിട്ട് ആരാധകർ..’ – വീഡിയോ പങ്കുവച്ച് മിഥുൻ രമേശ്

ടെലിവിഷൻ അവതാരകനായും സിനിമ നടനായും റേഡിയോ ജോക്കിയായും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ മിഥുൻ രമേശ് എന്ന ആർജെ മിഥുൻ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന മോഹൻലാൽ ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായി തുടങ്ങിയ മിഥുൻ നമ്മൾ എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച ശേഷം മലയാളികൾക്ക് പ്രിയങ്കരനായ താരമാണ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

ദുബൈയിൽ റേഡിയോ ജോക്കിയായി പിന്നീട് ജോലി ആരംഭിച്ച മിഥുൻ ഇടയ്ക്കിടെ സിനിമകളിൽ അഭിനയിക്കാറുണ്ട്. ഫ്ലാവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരകനായി എത്തിയ മിഥുൻ ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി മാറി. 2008-ലാണ് മിഥുന്റെ വിവാഹം. നടിയും അവതാരകയുമായ ലക്ഷ്മി മേനോൻ മിഥുന്റെ ഭാര്യ. ഇരുവരും ഒരുമിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്.

തമാശ കലർന്ന റീൽസ് സ്ഥിരമായി ഇരുവരും പങ്കുവെക്കാറുണ്ട്. അങ്ങനെയാണ് ലക്ഷ്മിയെ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഒരു പെൺകുട്ടിയും താരദമ്പതികളുണ്ട്. തൻവി എന്നാണ് മകളുടെ പേര്. മകൾക്ക് ഒപ്പവും ലക്ഷ്മിയും മിഥുനും രസകരമായ വീഡിയോ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മിഥുൻറെയും ലക്ഷ്മിയുടെയും വിവാഹ നിശ്ചയ സമയത്ത് എടുത്ത ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ലക്ഷ്മിയും മിഥുനും ചേർന്നാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. പഴയ രണ്ടുപേരെയും കണ്ട ആരാധകർ ഞെട്ടിയിരിക്കുകയാണ്. മിഥുനെ കണ്ടിട്ട് മമ്മൂട്ടി ചിത്രമായ ബൽറാം വെസ്സ്‌ താരാദാസിലെ താരാദാസിനെ പോലെയുണ്ടെന്ന് ആരാധകരിൽ പലരും കമന്റിട്ടിട്ടുണ്ട്. ലക്ഷ്മിയാകട്ടെ തടിയൊക്കെ കുറഞ്ഞ് സ്ലിം ആയിട്ടാണ് ഇരിക്കുന്നത്. രണ്ടുപേരെയും ഇപ്പോൾ കണ്ടാൽ മനസ്സിലാവാത്ത ലുക്കിലേക്കാണ് പഴയതിൽ നിന്ന് മാറിയിട്ടുള്ളത്.

View this post on Instagram

A post shared by Lakshmi Menon✌ ♾️ (@lakshmimenon89)