ഈ കഴിഞ്ഞ പ്രണയ ദിനത്തിൽ കളേഴ്സ് ടി.വി പ്രേക്ഷകർക്കായി ഒരുക്കിയ ഏറ്റവും പുതിയ എപ്പിസോഡ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ഷോയിൽ അതിഥിയായെത്തിയത് നടി മേഘ്ന രാജ് ആയിരുന്നു. മലയാളത്തിലും നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് മേഘ്ന രാജ്.
താരത്തിന്റെ ഏറ്റവും പുതിയ വീഡിയോകളും വാക്കുകളും സങ്കടം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തയാകുന്നത്. ഭർത്താവായ ചിരഞ്ജീവിയുടെ മരണശേഷം താരം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അത്ര ആക്ടീവ് അല്ല. വല്ലപ്പോഴും കുഞ്ഞിന്റെ വീഡിയോ താരം പങ്കുവെക്കുമായിരുന്നു. താരവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്.
ടി.വി ഷോയ്ക്കിടെ മരിച്ചു പോയ ഭർത്താവ് ചിരഞ്ജീവിയുടെ ശബ്ദം കേട്ട താരം പൊട്ടിക്കരഞ്ഞു പോയ നിമിഷമാണ് വീഡിയോയിൽ ഉള്ളത്. ഇത് കണ്ട് ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി താരത്തെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. മേഘ്‌നയുടെ ദുഖം മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് താങ്ങാൻ സാധിക്കുന്നതല്ലായിരുന്നു. പ്രണയ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ഒരു സമ്മാനവും ഒരുക്കിയിരുന്നു.
ചിരഞ്ജീവി ഓരോ സമയത്തായി മേഘ്നയ്ക്ക് നൽകിയ സമ്മാനങ്ങൾ ആയിരുന്നു അതിലുള്ളത്. ചിരഞ്ജീവിയുടെ ശബ്ദം ഫ്ലോറിൽ മുഴങ്ങിക്കേട്ടപ്പോൾ ‘ഇത് സത്യമായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നതായി’ മേഘ്ന ഷോയിലൂടെ പറഞ്ഞു. 2020 ജൂൺ ഏഴിന് ആയിരുന്നു അപ്രതീക്ഷിതമായി കന്നഡ നടൻ ചിരഞ്ജീവി സർജ മരണപ്പെടുന്നത്.
View this post on Instagram