December 11, 2023

‘കുടുംബവിളക്കിലെ സുമിത്രയാണോ ഇത്!! വർക്ക്ഔട്ടിന് ശേഷം മീരയുടെ പൊളി ഡാൻസ്..’ – വീഡിയോ വൈറൽ

ഗോൽമാൽ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മീര വാസുദേവൻ. പിന്നീട് തമിഴിലും അഭിനയിച്ച മീര മലയാളത്തിലേക്ക് വരുന്നത് മോഹൻലാലിൻറെ നായികയായി അഭിനയിച്ചുകൊണ്ടാണ്. ‘തന്മാത്ര’ എന്ന സിനിമയിൽ മോഹൻലാലിൻറെ ഭാര്യയായി അഭിനയിച്ചാണ് മീര മലയാളത്തിലേക്ക് എത്തിയത്. ഗംഭീരപ്രകടനമായിരുന്നു സിനിമയിൽ കാഴ്ചവച്ചത്.

അതോടുകൂടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മീര മാറുകയും ചെയ്തു. മലയാളത്തിൽ അതിന് ഒരുവൻ, ഏകാന്തം, കാക്കി, ഓർക്കുക വല്ലപ്പോഴും, വൈരം, 916, ചക്കരമാവിൻ കൊമ്പത്ത്, കുട്ടിമാമ, താക്കോൽ, സൈലൻസെർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാല്പതുകാരിയായി മീര വാസുദേവൻ ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം നടൻ ജോൺ കൊക്കെനുമായി വിവാഹിതയായിരുന്നു.

ആ ബന്ധവും നാല് വർഷമേ നീണ്ടുനിന്നൊള്ളു. സിനിമയിൽ മാത്രമല്ല സീരിയൽ രംഗത്തും മീര വാസുദേവൻ സജീവമാണ്. കനൽപൂവ് എന്ന സീരിയലിലെ പ്രകടനത്തിന് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലെ പ്രധാന റോളിൽ അഭിനയിക്കുന്നത് മീരയാണ്.

‘സുമിത്ര സിദ്ധാർഥ്’ എന്ന കഥാപാത്രത്തെയാണ് മീര ആ സീരിയലിൽ അഭിനയിക്കുന്നത്. സ്ഥിരമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരാളാണ് മീര വാസുദേവൻ. സീരിയലിൽ അമ്പതുകാരിയായിയാണ് അഭിനയിക്കുന്നതെങ്കിലും മീരയെ കണ്ടാൽ അത്രയും തോന്നുകയില്ല. അതിന് പ്രധാന കാരണം കൃത്യമായ വർക്ക്ഔട്ടും ഡയറ്റുമാണ്. ഇപ്പോഴിതാ വർക്ക്ഔട്ട് ചെയ്ത ശേഷം ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ മീരയുടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.