അവതാരകയിൽ നിന്ന് സിനിമയിൽ നായികയായി മാറിയ ഒരു താരമാണ് നടി മീര നന്ദൻ. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായ പങ്കെടുക്കാൻ ഓഡിഷനിൽ വന്ന് അതെ പ്രോഗ്രാമിന്റെ അവതാരകയായി രജനി ഹരിദാസിന് ഒപ്പം തിരഞ്ഞെടുക്കപ്പെടുകയും വൈകാതെ ലാൽ ജോസ് ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് മീര നന്ദൻ എന്ന് എല്ലാവർക്കും അറിയാം.
മുല്ല എന്ന സിനിമയിലാണ് മീര നന്ദൻ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം മീര ഒരുപാട് സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. 2017-ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന മീര നന്ദൻ ടെലിവിഷൻ രംഗത്ത് ഒക്കെ സജീവമായിരുന്നു. 2014 മുതൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുമുണ്ട് താരം. ആദ്യം ദുബൈയിൽ ഇപ്പൊൾ അജ്മാനിലുമാണ് ആർ.ജെയാണ് മീര ജോലി ചെയ്തത്.
ഈ മാസം ആദ്യമായിരുന്നു മീര താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിവരം അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മീര ഈ സന്തോഷം അറിയിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ശ്രീജു എന്ന യുവാവുമായിട്ടാണ് മീര വിവാഹിതയാകാൻ പോകുന്നത്. വിവാഹം എന്നാണ് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും 2024-ൽ കാണുമെന്ന് മീര അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകൾ പോകാറുമുണ്ട്.
ഇപ്പോൾ ശ്രീജു ജോലി ചെയ്യുന്ന ലണ്ടനിൽ അവധി ആഘോഷിക്കാൻ വേണ്ടി മീര പോവുകയും ക്രിസ്തുമസും പുതുവർഷവും ഒന്നിച്ച് അവിടെ ആഘോഷിക്കുകയും ചെയ്തിരിക്കുകയാണ്. പുതുവർഷത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് കൊണ്ട് ശ്രീജുവിന് ഒപ്പമുള്ള ചിത്രങ്ങളും മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും തിരിച്ചും ന്യൂ ഇയർ ആശംസിച്ചത്. വിവാഹത്തിന് മുന്നേ ഒരുമിച്ച് കറക്കം ആണല്ലോ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.