November 29, 2023

‘അമ്പോ!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി മീരാനന്ദൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമയിൽ നിന്ന് വിട്ടുനിന്ന് അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഒരാളാണ് നടി മീരാനന്ദൻ. 2017-ന് ശേഷം അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം മീരാനന്ദൻ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ്. ദുബൈയിൽ തന്നെ ചിത്രീകരണം പൂർത്തിയായ ലവ് ജിഹാദ് എന്ന സിനിമയിലാണ് മീരാനന്ദൻ അഭിനയിച്ചത്. ഉടൻ തന്നെ റിലീസാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

അഭിനയത്തിൽ നിന്ന് ഇത്രയും കൊല്ലം താരം വിട്ടുനിന്നെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ മീരയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകരും താരം പങ്കുവെക്കാറുണ്ടായിരുന്നു. അത്തരത്തിൽ താരം പങ്കുവച്ച പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ദുബായിയിലെ ജുമൈറ ബീച്ചിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

മഹാഫൂസ് ആണ് മീരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണമാണ് ആരാധകർ നൽകിയിട്ടുള്ളത്. “ഇത് ക്ലിക്കുചെയ്യുമ്പോൾ ഞാൻ മൂളുന്ന പാട്ട് നിങ്ങൾക്ക് ഊഹിക്കാമോ?”, എന്ന ക്യാപ്ഷനോടെയാണ് അതിൽ ഒരു ചിത്രം മീര പങ്കുവച്ചത്. 2008-ൽ ദിലീപിന്റെ നായികയായി മുല്ല സിനിമയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് വരുന്നത്.

സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നതിന് മുമ്പ് ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ പാട്ടുപാടാനായി മത്സരാർത്ഥിയായി പോവുകയും അതെ ഷോയിൽ അവതാരകരിൽ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ആ ഷോയിൽ നിന്നുമാണ് മീരയ്ക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. നിരവധി സിനിമകളിൽ പിന്നീട് നായികയായും സഹനടിയുമൊക്കെ മീര അഭിനയിച്ചിട്ടുണ്ട്.