February 27, 2024

‘മഞ്ഞ സ്യുട്ടിൽ സ്റ്റൈലിഷ് ലുക്കിൽ നടി മീരാനന്ദൻ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിന്റെ വേദിയിൽ അവതാരകയായി വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മീര നന്ദൻ. അതിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തിയെ മീരയെ അതിൽ രഞ്ജിനിക്ക് ഒപ്പം അവതാരകയായി അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തു. അതിൽ വന്ന് ശ്രദ്ധനേടിയ മീരയെ ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിൽ ദിലീപിന്റെ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു.

മുല്ല എന്ന സിനിമയിലാണ് മീര നന്ദൻ നായികയായി അഭിനയിച്ചത്. സിനിമയിലേക്ക് എത്തിയ ശേഷം അവതരണ രംഗത്ത് നിന്ന് പതിയെ മീര മാറി. സിനിമകളിൽ സജീവമായി നിന്നു. 2017 വരെ മീര നന്ദൻ സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്തിരുന്നു. 2014-ൽ ദുബൈയിൽ റേഡിയോ ജോക്കിയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു മീര. ഇപ്പോഴും ആ ജോലി തുടരുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലും മീര വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ മഞ്ഞ നിറത്തിലെ സ്യുട്ടിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നിൽക്കുന്ന മീര നന്ദന്റെ പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബൈയിൽ നിന്ന് തന്നെയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉല്ലാസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇപ്പോഴും കാണാൻ എന്താ ക്യൂട്ട് എന്നാണ് ആരാധകർ പറയുന്നത്.

ഈ വർഷം പുറത്തിറങ്ങിയ എന്നാലും എന്റെ അളിയാ എന്ന സിനിമയിൽ മീര നന്ദൻ ആറ് വർഷങ്ങൾക്ക് ശേഷം അഭിനയിച്ചിരുന്നു. ചെറിയ ഒരു റോളിലാണ് മീര അതിൽ അഭിനയിച്ചിരുന്നത്. ഗായികയായും ഒരു സിനിമയിൽ പാടിയിട്ടുണ്ട് മീര. അജ്മാനിലെ ഗോൾഡ് എഫ്.എം 101.3 യിലാണ് ഇപ്പോൾ മീര റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നത്. നായികയായി വീണ്ടും അഭിനയിക്കുമോ എന്നറിയാനും ആരാധകർ കാത്തിരിക്കുന്നുണ്ട്.