February 26, 2024

‘കാട്ടുപൂക്കളെ പോലെ കിടിലൻ ഔട്ട്ഫിറ്റിൽ ശോഭിച്ച് നടി മീര ജാസ്മിൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന അഭിനയത്രിയാണ് നടി മീര ജാസ്മിൻ. ആദ്യ സിനിമയിലെ പ്രകടനത്തിന് ശേഷം തന്നെ തമിഴിൽ നിന്ന് അവസരം ലഭിച്ചു. റൺ, ബാല തുടങ്ങിയ തമിഴ് സിനിമകളിൽ അതിന് ശേഷം മീരാജാസ്മിൻ അഭിനയിച്ചു. കസ്തൂരിമാൻ, ഗ്രാമഫോൺ, സ്വപ്നക്കൂട് തുടങ്ങിയ സിനിമകളിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തി.

അതിന് ശേഷം മലയാളത്തിൽ അഭിനയിച്ച ‘പാഠം ഒന്ന് ഒരു വിലാപം’ പ്രകടനത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചു. ഒരേ കടൽ എന്ന സിനിമയിലെ അഭിനയത്തിനും സംസ്ഥാന അവാർഡ് നേടിയ ഒരാളാണ് മീരാജാസ്മിൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മീരാജാസ്മിൻ.

വിവാഹിതയായ ശേഷവും സിനിമയിൽ അഭിനയിച്ചെങ്കിലും മിക്കതും പരാജയപ്പെട്ടിരുന്നു. പിന്നീട് ഒരു ബ്രേക്ക് എടുത്ത ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയ മീരാജാസ്മിൻ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് തവണ തരംഗമാവുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മീര ജാസ്മിൻ ചെയ്തിട്ടുണ്ട്. അത് പ്രേക്ഷകരെയും ആരാധകരെയും ഒരുപാട് അമ്പരിപ്പിച്ചിട്ടുണ്ട്.

മകൾ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മീരാജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ തരംഗമാവുന്നത്. “കാട്ടുപൂക്കളെ പോലെ, നിഷ്കളങ്കയും സൗമ്യതയും സ്വതന്ത്രയുമായിരിക്കുക..”, ഫോട്ടോയോടൊപ്പം മീര കുറിച്ചു. ഹോട്ട് ലുക്കാണല്ലോ എന്നാണ് ആരാധകരിൽ ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.