ഒരു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡും രണ്ട് തവണ കേരള സംസ്ഥാന അവാർഡും ഏറ്റുവാങ്ങി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. ദിലീപിന്റെ നായികയായി ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് എത്തിയ മീര ജാസ്മിൻ കഴിവ് കൊണ്ട് ഈ മേഖലയിൽ പിടിച്ചുനിന്ന് പ്രിയങ്കരിയായി മാറി.
മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ മീര അഭിനയിച്ചിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ ഗംഭീര അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ മീരാജാസ്മിൻ പിന്നീട് സൂപ്പർസ്റ്റാറുകളുടെ നായികയായും അഭിനയിക്കാൻ അവസരം ലഭിച്ചു. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരേ കടൽ എന്ന സിനിമയിലെ പ്രകടനത്തിനും സംസ്ഥാന നേടിയിട്ടുണ്ട് മീര.
വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമായി പഴയ പോലെ മീരയെ കണ്ടില്ല. പക്ഷേ വിവാഹ ബന്ധം മീര വേർപ്പെടുത്തിയിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മീര സിനിമയിലേക്ക് തിരിച്ചുവന്നു. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഷൂട്ടുകൾ ഉൾപ്പടെ ചെയ്തു ഞെട്ടിച്ചുകൊണ്ടുള്ള ഒരു തിരിച്ചുവരവ് ആയിരുന്നു മീരയുടേത്. മകൾ എന്ന സിനിമയിലൂടെയാണ് മടങ്ങിയെത്തിയത്.
തിരിച്ചുവരവിൽ ഗ്ലാമറസ് ഷൂട്ടുകൾ മാത്രം മീരയുടെ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിലേക്ക് തനി നാടൻ വേഷമായ സാരിയിൽ അതിസുന്ദരിയായി കാണപ്പെടുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അരുൺ വൈഗയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നാല്പത് വയസ്സ് ഈ ചിത്രങ്ങൾ കണ്ടാൽ തോന്നുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സാരിയിൽ എന്തൊരു അഴകാണ് മീരയെ കാണാൻ എന്നും ചിലർ പറയുന്നു.