കഴിഞ്ഞ കുറച്ച് ആഴ്ചകളായി സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളും വീഡിയോസും വൈറലാവുന്നു ഒരു താരമാണ് നടി മീരാജാസ്മിന്റെത്. ഒരു ഗംഭീര തിരിച്ചുവരവ് തന്നെയാണ് മീര ജാസ്മിൻ നടത്തിക്കൊണ്ടിരിക്കുന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇൻസ്റ്റാഗ്രാമിലേക്കുള്ള മീരാജാസ്മിന്റെ വരവ്. വലിയ വേഗത്തിലായിരുന്നു മീരയ്ക്ക് ഇൻസ്റ്റയിൽ ഫോളോവേഴ്സ് കൂടിയത്.
ഇതിന് പിന്നാലെ പണ്ട് സിനിമയിൽ കണ്ട മീരയിൽ നിന്നും ഏറെ വ്യത്യസ്തമായ ഗെറ്റപ്പിൽ പല ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വൈറലാവാൻ തുടങ്ങി. ഓരോ തവണയും ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മീര ജാസ്മിൻ ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു. ഇത് ഞങ്ങളുടെ പഴയ മീരാജാസ്മിൻ തന്നെയാണോ എന്ന് പോലും പലരും സംശയിച്ചു. ഇപ്പോഴിതാ വുമൺസ് ഡേയിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
ഒരു വലിയ ഹോട്ടലിൽ ടേബിളിന് അടുത്ത് കസേരയിൽ ഇരുന്ന് തന്നെ നൃത്തം ചെയ്യുന്ന മീരയെയാണ് നമ്മുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയുടെ താഴെ താരത്തിന് വനിതാദിനാശംസകൾ നേർന്ന് കമന്റുകൾ ഇട്ടിരിക്കുന്നത്. “എല്ലാ ദിവസവും നമ്മെത്തന്നെ ആഘോഷിക്കുന്നതിനെക്കുറിച്ച്, നമ്മുടെ സത്യം, നമ്മുടെ യാത്രകൾ, നമ്മുടെ ജീവിതം എന്നിവയെ കുറിച്ച് ഒരു സമയം അർത്ഥവത്തായ ഒരു നിമിഷം.
ഇവിടെ എല്ലാ അസാമാന്യ സ്ത്രീകളോടും.. ഞങ്ങൾ മതി..”, മീര വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. “നിങ്ങൾ ഓരോ നിമിഷവും ആഘോഷിക്കുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്..” എന്നായിരുന്നു നടി സാധിക വേണുഗോപാൽ പോസ്റ്റിന് മറുപടിയായി നൽകിയ കമന്റ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിന്റെ നായികയായി മകൾ എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.