മഴവിൽ മനോരമയിലെ നായികാനായകൻ എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികാ നായകനിൽ മത്സരാർത്ഥിയായി എത്തിയ മീനാക്ഷി അതിൽ മികച്ച പ്രകടനം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തുന്നത്. ലാൽ ജോസിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ മികച്ച കോമേഡിയനായി തിരഞ്ഞെടുക്കപ്പെട്ടത് മീനാക്ഷി ആയിരുന്നു.
തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മീനാക്ഷി ആദ്യമായി അഭിനയിക്കുന്നത്. ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത് ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിൽ ഫഹദിന്റെ മകളുടെ റോളിലാണ് മീനാക്ഷി അഭിനയിച്ചത്. മറിമായം, തട്ടീം മുട്ടീം തുടങ്ങിയ പ്രോഗ്രാമുകളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. മീനാക്ഷിയ്ക്ക് ആരാധകരെ നേടി കൊടുത്തത് മറ്റൊരു പ്രോഗ്രാമാണ്.
മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന ഗെയിം ഷോയിൽ ഡൈൻ ഡേവിസിന് ഒപ്പം അവതാരകയായി മീനാക്ഷി തിളങ്ങിയതോടെയാണ് താരത്തിന് ആരാധകരെ ലഭിച്ചത്. അതിന്റെ നാലാം സീസൺ ഇപ്പോൾ നടക്കുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സിനിമയിലും മീനാക്ഷി ശ്രദ്ധേയമായ ഒരു ചെറിയ വേഷം ചെയ്തിരുന്നു. തോൽവി എഫ്.സിയാണ് ഇനി വരാനുള്ള മീനാക്ഷിയുടെ സിനിമ.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മീനാക്ഷി ഗ്ലാമറസ് വേഷത്തിൽ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു കടൽ തീരത്ത് ഹോട്ട് ലുക്കിൽ തിളങ്ങിയ തന്റെ ഫോട്ടോസ് മീനാക്ഷി പങ്കുവച്ചിരിക്കുകയാണ്. സൊലസ് ദി ലാബേലിന്റെ ഔട്ട് ഫിറ്റാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. പ്രേം സാം പോൾ ആണ് മീനാക്ഷിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. സോ ഹോട്ടെന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.