‘പിറന്നാൾ സമ്മാനമായി സ്നേഹ ചുംബനം!! മഹാലക്ഷ്മിയ്ക്ക് ജന്മദിനം ആശംസിച്ച് മീനാക്ഷി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ മലയാളി സിനിമ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ ഒരു താരകുടുംബം തന്നെയാണ് നടൻ ദിലീപിന്റേത്. ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന ദിലീപ് മുപ്പത് വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്. സിനിമയിൽ ഒട്ടുമിക്ക മേഖലയിലും അടക്കിഭരിച്ചിട്ടുള്ള ഒരാളാണ് ദിലീപ്.

പ്രൊഡക്ഷൻ കമ്പനിയും, ഡി സിനിമാസ് പോലെയുള്ള തിയേറ്ററുകളും സിനിമ വിതരണവും എല്ലാം അഭിനയത്തോടൊപ്പം കൊണ്ടുപോകുന്ന ദിലീപ് ദേ പുട്ട് എന്ന പേരിൽ ഒരു റെസ്റ്റോറന്റും നടത്തുന്നുണ്ട്. നടി മഞ്ജു വാര്യരുമായി വിവാഹിതനായ ദിലീപ് പിന്നീട് ആ ബന്ധം വേർപിരിഞ്ഞിരുന്നു. മീനാക്ഷി എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. ദിലീപിന്റെ കൂടെയാണ് മീനാക്ഷി താമസിക്കുന്നത്.

മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് നടി കാവ്യാ മാധവനുമായി വിവാഹിതനായിരുന്നു. കാവ്യാ വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കാവ്യയും നേരത്തെ വിവാഹിതയായ താരമാണ്. ദിലീപ്, കാവ്യാ വിവാഹബന്ധത്തിൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ഇരുവർക്കും ജനിച്ചിരുന്നു. മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ ഇഷ്ടമാണ്.

ഇപ്പോഴിതാ മഹാലക്ഷ്മിയുടെ നാലാം ജന്മദിനം വന്നെത്തിയിരിക്കുകയാണ്. കുഞ്ഞനിയത്തിക്ക് നാലാം ജന്മദിനം ആശംസിച്ച് മീനാക്ഷിയിട്ട പോസ്റ്റാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ‘ഒരു വയസ്സ് കൂടി..” എന്ന ക്യാപ്ഷൻ നൽകി മീനാക്ഷി മഹാലക്ഷ്മിയുടെ കവിളിൽ ഒരു മുത്തമിടുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ആരാധകരും സുഹൃത്തുകൾക്കും ഉൾപ്പടെ നിരവധി പേരാണ് മഹാലക്ഷ്മിയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റിട്ടത്.


Posted

in

by