‘ഇതിപ്പോ ചെറുപ്പമായി വരികയാണല്ലോ ചേച്ചി! പച്ച സാരിയിൽ അതിസുന്ദരിയായി നടി മീന..’ – ഫോട്ടോസ് വൈറൽ

1982-ൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി മീന. തെന്നിന്ത്യയിൽ ആ കാലത്ത് ബാലതാരമായി തിളങ്ങിയ മീന വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യ അടക്കി ഭരിച്ച നായികയായി മാറുകയും ചെയ്തു. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നിറസാന്നിധ്യമായി മീന മാറി. 45-ൽ അധികം സിനിമകളിൽ മീന ബാലതാരമായി അഭിനയിച്ചു. രജനികാന്ത് ചിത്രത്തിൽ ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുണ്ട്.

സാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തിലേക്ക് എത്തുന്നതെങ്കിൽ മോഹൻലാലിൻറെ നായികയായി വർണപ്പകിട്ടിൽ അഭിനയിച്ച ശേഷമാണ് കേരളത്തിലും മീനയ്ക്ക് ആരാധകരെ ഒരുപാട് ലഭിച്ചത്. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ മീന നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്നും മലയാളത്തിൽ നായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ് മീന. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രത്തിലും.

ആനന്ദപുരം ഡയറീസ് എന്ന ഒടുവിൽ ഇറങ്ങിയ സിനിമയിലും മീന നായികയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് മോഹൻലാലിൻറെ കൂടെയാണ്. 2022-ലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ഏക മകൾ നൈനിക വിജയുടെ മകളായി തെരി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാവിയിൽ മകളും തെന്നിന്ത്യയിൽ നായികയായി തിളങ്ങുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

തമിഴിൽ സൂപ്പർ ജോഡി എന്ന പ്രോഗ്രാമിൽ വിധികർത്താവായിട്ടാണ് ഇപ്പോൾ മീന. സോഷ്യൽ മീഡിയയിൽ സജീവമായ മീനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മീനയെ ഒരു ചെറുപ്പകാരിയായി മാറിയല്ലോ എന്നൊക്കെ ആരാധകർ തോന്നിപ്പിക്കും വിധത്തിലുള്ള ഫോട്ടോസാണ് മീന പങ്കുവച്ചിട്ടുള്ളത്. പച്ച സാരിയിൽ ഉടുത്തു നിൽക്കുന്ന അതിസുന്ദരിയായ മീനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.