കഴിഞ്ഞ 26 വർഷത്തോളമായി സിനിമയിലും സീരിയലുകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന മുഖമാണ് നടി മായ വിശ്വനാഥിന്റേത്. അവിശ്വസനീയമായ ചില കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ടെലിവിഷൻ സ്‌ക്രീനുകൾ ഭരിച്ചിരുന്ന ഒരാളുകൂടിയാണ് മായ.
ഓരോ വർഷം കഴിയും തോറും മായയുടെ സൗന്ദര്യവും കൂടിക്കൂടി വരികയാണ് എന്നതാണ് മറ്റൊരു സത്യം. മായയ്ക്ക് പ്രായം അമ്പതിനോട് അടുത്തുണ്ടെങ്കിൽ ഇപ്പോൾ കണ്ടാലും ആ മായ 30-കാരിയുടെ ലുക്കാണ് ഉള്ളത്. മോഹൻലാൽ നായകനായ ആറാട്ടിൽ മായ അഭിനയിച്ചിട്ടുണ്ട്. വലിയ കഥാപാത്രം ഒന്നുമല്ലെങ്കിലും കൂടിയും മായയുടെ ലുക്ക് കണ്ട് പ്രേക്ഷകർ ശരിക്കും ഞെട്ടിയിരുന്നു.
മുൻ മിസ് ട്രിവാൻഡ്രം ആയിരുന്നു മായ വിശ്വനാഥ്. ആദ്യ സിനിമയിൽ അഭിനയിച്ച അതെ ലുക്ക് ഇപ്പോൾ കണ്ടാലും മായയ്ക്ക് തോന്നുന്നത്. സദാനന്ദന്റെ സമയം, ചതിക്കാത്ത ചന്തു, തന്മാത്ര, അനന്തഭദ്രം, ഹാലോ, രാഷ്ട്രം, കുട്ടി സ്രാങ്ക്, ആൾരൂപങ്ങൾ തുടങ്ങിയ സിനിമകളിൽ മായ അഭിനയിച്ചിട്ടുണ്ട്. കീർത്തി സുരേഷും ടോവിനോ തോമസും ഒന്നിക്കുന്ന വാശിയാണ് മായയുടെ അടുത്ത ചിത്രം.
ലോക്ക് ഡൗൺ കാലഘട്ടം മുതലാണ് മായ സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. ആ സമയത്ത് മായ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സാരിയിൽ ഉള്ള മായയുടെ പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് നിറച്ചിരിക്കുന്നത്. ഏജ് ഇൻ റിവേഴ്സ് ഗിയറാണല്ലോ ഇതെന്ന് പലരും ചിത്രങ്ങൾ കണ്ട് അഭിപ്രായപ്പെടുന്നുണ്ട്.