നടനും സംവിധായകനും ആർജെയും അവതാരകനുമൊക്കെയായി മലയാളികൾക്ക് ഇടയിൽ നിറഞ്ഞ് നിൽക്കുന്ന മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യു വിവാഹിതനായി. ഏറെ അറിയുന്ന സുഹൃത്തിനെ തന്നെയാണ് മാത്തുക്കുട്ടി ജീവിതപങ്കാളിയാക്കിയത്. എലിസബത്ത് സജി മഠത്തിലാണ് മാത്തുക്കുട്ടിയുടെ വധുവിന്റെ പേര്. എലിസബത്ത് ഡോക്ടറാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയം നടന്നത്.
ഇതിന് പിന്നാലെ തന്നെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും വന്നതോടെ വിവാഹവും വളരെ പെട്ടന്ന് തന്നെയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പുറത്തുവിട്ട സഹാവതാരകനും സുഹൃത്തുമായ രാജ് കലേഷ്(കല്ലു) തന്നെയാണ് വിവാഹ ദിനത്തിലെ ചിത്രങ്ങളും മിന്നുകെട്ടിന്റെ വീഡിയോസും പങ്കുവച്ചിരിക്കുന്നത്. രാജേഷിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു.
പള്ളിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പ്രാർത്ഥനയ്ക്ക് ശേഷം എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി ജീവിതസഖിയാക്കി. കോട്ടും സ്യുട്ടുമായിരുന്നു മാത്തുക്കുട്ടിയുടെ വേഷം. എലിസബത്ത് ക്രിസ്ത്യൻ ബ്രൈഡൽ സാരിയാണ് ധരിച്ചിരിക്കുന്നത്. ദമ്പതികൾക്ക് വിവാഹ ആശംസകൾ നേർന്ന് നിരവധി ആരാധകരും മലയാളികളുമാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.
View this post on Instagram
രാജേഷ് വിവാഹിതനായി രണ്ട് മക്കളുമുള്ള ഒരാളാണ്. മാത്തുക്കുട്ടിയും കലേഷും ഒരുമിച്ചാണ് മഴവിൽ മനോരമയിലെ ഉടൻപണം എന്ന ഷോ അവതരിപ്പിച്ചതാണ്. മാത്തുക്കുട്ടി സിനിമയിലേക്ക് കൂടി കൂടുതൽ ശ്രദ്ധ കൊടുക്കുകയും അഭിനയിക്കുകയും സഹസംവിധാന ജോലി ചെയ്ത ശേഷം സംവിധായകനായി കുഞ്ഞേലദോ എന്ന ആസിഫ് അലി ചിത്രം ചെയ്യുകയും ചെയ്തിരുന്നു. ഹൃദയമാണ് മാത്തുക്കുട്ടി അഭിനയിച്ച അവസാന ചിത്രം.