‘തിയേറ്ററിൽ എത്തിയ ഈ സുന്ദരിയെ മനസ്സിലായോ! നടിമാരെ വെല്ലുന്ന ലുക്കിൽ മസ്താനി..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ ഒരുപാട് നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്നവരാണ് പലരും. വ്യാജ വാർത്തകളും ഇല്ലാത്തതുമായ കാര്യങ്ങൾ ധാരാളമായി പ്രചരിക്കുന്ന ഒരുഇടമാണ് സാമൂഹിക മാധ്യമം. പക്ഷേ ഇതുകൊണ്ടുള്ള ഗുണം വളരെ വലുതാണ്. സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതിനോ ചിത്രങ്ങൾ പങ്കുവെക്കുന്നതിനോ അതുപോലെ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിനോ മാത്രമല്ല സോഷ്യൽ മീഡിയ.

ഒരു ദുർഘടഘട്ടത്തിൽ നിൽക്കുമ്പോൾ സോഷ്യൽ മീഡിയ വഴി അതിന് വേണ്ട സഹായമോ ഒക്കെ അഭ്യർഥിക്കാനും സഹായിക്കാനുമൊക്കെ ഇത് ഉപയോഗിക്കാൻ പറ്റും. ഒരാൾ ഒരു തെറ്റ് ചെയ്യുകയാണല്ലേ അത് സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാൻ പറ്റുന്ന സ്ഥലം കൂടിയാണ്. ഇത്തരത്തിൽ തനിക്ക് നേരെയുണ്ടായ ലൈം.ഗികപരമായ യുവാവിന്റെ പെരുമാറ്റത്തെ സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ച വ്യക്തിയാണ് മസ്താനി.

നന്ദിത ശങ്കര എന്നാണ് മസ്താനിയുടെ യഥാർത്ഥ പേര്. കെഎസ്ആർടിസി ബസിൽ കഴിഞ്ഞ വർഷം യാത്ര ചെയ്യുമ്പോഴാണ് അത്തരമൊരു ദുരനുഭവം മസ്താനിക്ക് നേരിടേണ്ടി വന്നത്. ഉടൻ തന്നെ യുവാവിന്റെ പ്രവർത്തി ഫോണിൽ ഷൂട്ട് ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു. അത് പിന്നീട് വലിയ രീതിയിൽ വൈറലായി, പെൺകുട്ടിയുടെ നടപടിയെ മലയാളികൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരാളാണ് മസ്താനി.

പിന്നീട് മോഡലിംഗ് ചിത്രങ്ങൾ കണ്ട് ഒരുപാട് ആരാധകർ കൂടുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസം മസ്താനി നടൻ ഗോവിന്ദ് പദ്മസൂര്യയുടെ ആൽബം കാണാൻ വേണ്ടി തിയേറ്ററിൽ എത്തിയപ്പോഴുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റ് ധരിച്ച് ഗ്ലാമറസ് ആയിട്ടാണ് മസ്താനി എത്തിയത്. വീഡിയോയുടെ താഴെ ചില വൃത്തികെട്ട മോശം കമന്റുകളൊക്കെ വന്നിട്ടുണ്ട്.