ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ച് നായികയായി വരെ പിന്നീട് അഭിനയിക്കുകയും ജന മനസ്സുകളിൽ കയറിക്കൂടിയ താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. അമർ അക്ബർ അന്തോണിയിലെ കഥാപാത്രത്തിലൂടെ മെറീന മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. പിന്നീട് ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്ങിൽ കോമഡി റോളിൽ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടി.
നായികയായി ആദ്യമായി അഭിനയിക്കുന്നത് വിനീത് ശ്രീനിവാസന്റെ എബി എന്ന സിനിമയിലാണ്. പിന്നീട് പക്ഷേ നായികയായി സിനിമകൾ ഒന്നും തന്നെ മെറീന ചെയ്തിട്ടുമില്ല. കഴിഞ്ഞ വർഷമായിരുന്നു മെറീനയുടെ സിനിമ കരിയറിലെ ഏറ്റവും നല്ല വർഷം. പക്ഷേ വ്യക്തിപരമായ നോക്കുവാണെങ്കിൽ താരത്തിന്റെ പിതാവ് മരണപ്പെട്ടതും കഴിഞ്ഞ വർഷമായിരുന്നു. പദ്മയാണ് റിലീസ് ചെയ്ത അവസാന സിനിമ.
അതിൽ മെറീനയെ അല്പം ഗ്ലാമറസ് വേഷത്തിലാണ് പ്രേക്ഷകർ കണ്ടത്. ഒരുപക്ഷേ വരും വർഷങ്ങളിൽ കൂടുതൽ ഗ്ലാമറസ് റോളുകളിലും മെറീനയെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമായിരിക്കും. മോഡലിംഗ് രംഗത്തും പ്രവർത്തിക്കുന്ന ഒരാളാണ് മെറീന. അവിടെ ഗ്ലാമറസായി ഷൂട്ടുകൾ ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത ഒരാളാണ് മെറീന. മിക്കതിനും ആരാധകരുടെ മികച്ച അഭിപ്രായവും ലഭിക്കാറുണ്ട്.
തൂവെള്ള നിറത്തിലെ ലെഹങ്കയിൽ മെറീന ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആഷിഫ് മരക്കാറാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് എസ് നായരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മേഘം ഡിസൈൻസാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. അമ്പലമുക്കിലെ വിശേഷങ്ങൾ, ആറാട്ട് മു.ണ്ടൻ എന്നിവയാണ് മെറീനയുടെ അടുത്ത റിലീസ് സിനിമകൾ.