December 11, 2023

‘ഹാപ്പി വെഡിങ്ങിലെ സോഫിയയല്ലേ ഇത്!! തൂവെള്ളയിൽ ഗ്ലാമറസ് ലുക്കിൽ മെറീന മൈക്കിൾ..’ – ഫോട്ടോസ് വൈറൽ

വിവാദ സംവിധായകനായ ഒമർ ലുലു ആദ്യമായി സംവിധാനം ചെയ്ത ‘ഹാപ്പി വെഡിങ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. ദുൽഖർ സൽമാൻ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെയാണ് മെറീന അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം അമർ അകബർ അന്തോണിയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

പിന്നീടാണ് ഹാപ്പി വെഡിങ്ങിൽ സോഫിയ എന്ന റോളിൽ മെറീന അഭിനയിക്കുന്നതും പ്രേക്ഷകരുടെ കൈയടി നേടിയത്. സിനിമ ഹിറ്റായതോടെ മെറീനയുടെ സിനിമ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിരുന്നു. എബി എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായും മെറീന അഭിനയിച്ചിരുന്നു. ഈ വർഷം നിരവധി സിനിമകളിൽ മെറീന അഭിനയിച്ചു.

രണ്ട്, മെമ്പർ രമേശൻ ഒമ്പതാം വാർഡ്, 21 ഗ്രാംസ്, പദ്മ തുടങ്ങിയ സിനിമകളിൽ ഈ വർഷം മെറീന അഭിനയിച്ചിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ മെറീന തൂവെള്ള നിറത്തിലെ ഔട്ട്.ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആഷിഫ് മരക്കാരിന്റെ സ്റ്റൈലിങ്ങിൽ സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ശ്രീജിത്ത് എസ് നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

മേഘം ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് മെറീന ധരിച്ചിരിക്കുന്നത്. ആകെ അങ്ങ് ഹോട്ടായല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ മറുപടി നൽകിയിരിക്കുന്നത്. അഭിനയ ജീവിതത്തിൽ നല്ല വർഷമായിരുന്നു താരത്തിനെങ്കിലും ഈ വർഷം തന്നെയായിരുന്നു മെറീന അച്ഛൻ മരിച്ചത്. അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന സിനിമയാണ് മെറീനയുടെ അടുത്തതായി ഇറങ്ങാനുള്ളത്.