സിനിമയിൽ ശ്രദ്ധനേടാൻ നായകനായോ നായികയായോ അഭിനയിക്കണമെന്നില്ല. വളരെ ചെറിയ റോളുകളിൽ കുറച്ച് സീനുകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ തന്നെ ഉണ്ടായിട്ടുണ്ട്. അവരെ അത്തരം റോളുകളിൽ കാണാൻ തന്നെയാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. മുൻനിര റോളുകളിലേക്ക് വരുമ്പോൾ ചിലർക്ക് അത് പറ്റാതെ വരികയും ചെയ്യും.
ഏത് റോൾ ലഭിച്ചാലും അത് ഭംഗിയായി ചെയ്യുന്ന ഒരു യുവനടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ. 2014 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന മെറീന കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. മിക്കതും പ്രേക്ഷകരുടെ കൈയടികൾ നേടിയിട്ടുള്ള കഥാപാത്രങ്ങളാണ്. അമർ അക്ബർ അന്തോണിയിലാണ് താരത്തിനെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്.
അതിന് മുമ്പ് ഒന്ന്-രണ്ട് സിനിമകളിൽ മെറീന അഭിനയിച്ചിരുന്നു. ഹാപ്പി വെഡിങ്ങിലെ സോഫിയ എന്ന കോമഡി റോൾ ചെയ്തതോടെ മെറീനയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. നായികയായും ചില സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോൻ നായകനായ മികച്ച അഭിപ്രായം നേടിയ 21 ഗ്രാംസ് ആണ് മെറീന അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
ഷൂട്ടിംഗ് നടക്കുന്നതും പൂർത്തിയായതുമായ ഒരുപിടി സിനിമകൾ ഇറങ്ങാനുമുണ്ട്. മെറീന റെഡ് സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ആർ.ഡി സ്റ്റോറീസ് എടുത്ത ചിത്രങ്ങളിൽ സാരിയിൽ അതിഭംഗിയായിട്ടാണ് മെറീനയെ കാണാൻ സാധിക്കുന്നത്. കണ്ണ് തട്ടാതിരിക്കട്ടെ എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.