February 26, 2024

‘ക്രിസ്തുമസ് സ്പെഷ്യൽ ലുക്ക്!! അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരിപ്പിച്ച് നടി മെറീന മൈക്കിൾ..’ – ഫോട്ടോസ് വൈറൽ

സംസാരം ആരോഗ്യത്തിന് ഹാനികരമെന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ. കോമഡി റോളുകളിലാണ് മെറീന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. പലതിലും മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ട് തന്നെ ഒരുപാട് സിനിമകളും മെറീനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നൊരു നടിയാണ് താരം.

അമർ അകബർ അന്തോണിയിലെ ഏഞ്ചൽ എന്ന കഥാപാത്രമാണ് മെറീനയുടെ കരിയറിൽ ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടിയത്. അതിന് ശേഷം ഹാപ്പി വെഡിങ്ങിൽ ഒരു കിടിലം കോമഡി റോൾ മെറീന അവതരിപ്പിച്ചിരുന്നു. സോഫിയ എന്ന കഥാപാത്രത്തെയാണ് ആ സിനിമയിൽ മെറീന അവതരിപ്പിച്ചത്. കൂടുതൽ മികച്ച സിനിമകൾ മെറീനയ്ക്ക് ലഭിക്കാൻ കാരണമായത് ഹാപ്പി വെഡിങ്ങാണ്.

ഈ വർഷം തന്നെ നാലോളം സിനിമകളിലാണ് മെറീന അഭിനയിച്ചത്. അതുപോലെ മെറീനയുടെ അച്ഛന്റെ വിയോഗവും ഈ വർഷമാണ് സംഭവിച്ചത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭൗതിക ശരീരം നൽകിയിരുന്നു. മെറീനയുടെയും കുടുംബത്തിന്റെയും ഈ പ്രവർത്തിയെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്.

ക്രിസ്തുമസ് പ്രമാണിച്ച് മെറീന ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗ്ലാമറസ് വേഷത്തിലാണ് മെറീന ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ഹോട്ടിയെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. മിഹാരയുടെ കോസ്റ്റിയൂമിൽ, ശ്രീജിത്ത് നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാരാണ് മെറീനയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.