സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഫാൻ പേജുകളും ഗ്രൂപ്പുകളുമൊക്കെ ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്. ഒരു സമയം വരെ സിനിമ താരങ്ങൾക്ക് മാത്രം കിട്ടിയിരുന്ന ഒരു കാര്യമാണ് അത്. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും ഇതുപോലെ പലരും തുടങ്ങാറുണ്ട്. സീരിയലിൽ നടിമാർക്കാണ് ഇങ്ങനെ ആരാധകർ ഫാൻസ് പേജുകൾ തുടങ്ങുന്നത്.
ടെലിവിഷൻ സീരിയലുകളിൽ വില്ലത്തിയായും മറ്റു വേഷങ്ങളിലും ശ്രദ്ധ നേടി ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള ഒരാളാണ് നടി മാൻവി സുരേന്ദ്രൻ. ഫ്ലാവേഴ്സ് ടി.വിയിലെ സീത എന്ന പരമ്പരയാണ് മാൻവിക്ക് പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്. അതുപോലെ അതെ ചാനലിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി കോമഡി ഗെയിം ഷോയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മാൻവി.
ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ മാൻവി ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും മാൻവി സജീവമാണ്.
മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്.