സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുള്ളവരാണ് സീരിയൽ താരങ്ങളും. ടെലിവിഷൻ പരമ്പരകളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടുന്ന താരങ്ങൾ സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കാൻ ശ്രദ്ധിക്കാറുണ്ട്. സീത എന്ന സീരിയലിൽ വില്ലത്തി വേഷത്തിൽ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി മാൻവി സുരേന്ദ്രൻ.
ശ്രുതി സുരേന്ദ്രൻ എന്നാണ് മാൻവിയുടെ യഥാർത്ഥ പേര്. സീതയുടെ രണ്ടാം സീസണിലും മാൻവി അഭിനയിക്കുന്നുണ്ട്. മൂന്ന് ചാനലുകളിൽ ഒരേ സമയം സീരിയലുകളുള്ള ഒരാളാണ് മാൻവി. ഫ്ലാവേഴ്സ് ടി.വിയിലെ സീത, സീ കേരളത്തിലെ മിസ്സിസ് ഹിറ്റലർ, ഏഷ്യാനെറ്റിൽ കൂടെവിടെ തുടങ്ങിയ പരമ്പരകളിൽ ഇപ്പോൾ അഭിനയിച്ച് നിറഞ്ഞ് നിൽക്കുകയാണ് മാൻവി. ഒന്ന്-രണ്ട് സിനിമകളിലും മാൻവി അഭിനയിച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഒരു സന്തോഷകരമായ വിശേഷം ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ്. അല്പം വൈകിയെങ്കിലും അത് മാൻവിക്കും ലഭിച്ചല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് മാൻവി പങ്കുവച്ചത്. ആശംസകൾ അറിയിച്ചും, പാർട്ടി വേണമെന്നും മറുപടികൾ നൽകി ആരാധകരും സന്തോഷത്തിൽ പങ്കുചേർന്നു.
സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷമാണ് മാൻവിക്ക് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് കൂടിയത്. അതിൽ ഇപ്പോഴില്ലെങ്കിലും ഉണ്ടായിരുന്ന സമയത്ത് മാൻവിയെ കാണാൻ വേണ്ടി മാത്രം എപ്പിസോഡുകൾ കണ്ടവർ വരെയുണ്ട്. കുട്ടിക്കാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്ന മാൻവി ഷോയിൽ പലപ്പോഴും അത് ചെയ്‌ത് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ടായിരുന്നു. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ പരമ്പരകളിലും മാൻവി അഭിനയിച്ചിട്ടുണ്ട്.