അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ടാദിനവുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്ര ചെയ്തയൊരു വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനമാണ് പലരിൽ നിന്നും ഉണ്ടായത്. ചിത്രയെ സിനിമ രംഗത്ത് നിന്നുമുള്ള പലരും പിന്തുണച്ച് വന്നിരുന്നു. പക്ഷെ പിന്നണി ഗായകനായ സൂരജ് സന്തോഷ് ചിത്രയ്ക്ക് എതിരെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടിരുന്നു. ഇത് വലിയ ചർച്ചയായി മാറി.
ആദ്യം സൂരജിനെ പിന്തുണച്ച് കുറച്ചുപേർ വന്നെങ്കിലും പിന്നീട് അത് മാറി. സൂരജിന് എതിരെ വലിയ രീതിയിൽ പിന്നീട് വിമർശനങ്ങൾ വന്നു. ഒരു കലാകാരനായിട്ട് കൂടിയും ചിത്രയ്ക്ക് എതിരെ മോശമായ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതികരണം വന്നത്. പിന്നീട് തനിക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് സൂരജ് രംഗത് വരികയും ചെയ്തു.
മാന്യമായ വിമർശനം ആർ.എസ്.എസ് അനുകൂലകാർക്ക് അറിയില്ലെന്നും സൂരജ് പ്രതികരിച്ചു. ഇപ്പോഴിതാ സൂരജിന് പിന്തുണ അറിയിച്ച് സിനിമ രംഗത്ത് നിന്നും ഒരാൾ വന്നിരിക്കുകയാണ്. വെറുമൊരു പിന്തുണയില്ല. തന്റെ അടുത്ത സിനിമയിൽ പാടാൻ അവസരം നൽകുമെന്നാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിൽ കുറിച്ചു. “അടുത്ത സിനിമ തീരുമാനം ആയി വരുന്നേയുള്ളൂ.
പക്ഷേ അതിലൊരു പാട്ട് ഉണ്ടാവുമെന്നും ആ പാട്ട് സൂരജ് സന്തോഷ് പാടുമെന്നും തീരുമാനിച്ചിട്ടുണ്ട്..”, ഇതായിരുന്നു കുറിപ്പ്. വിനീത് ശ്രീനിവാസൻ പ്രധാനവേഷത്തിൽ അഭിയനയിച്ച കുറുക്കൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് മനോജ് രാംസിംഗ്. ഒന്ന്, രണ്ട് സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ചിത്രയെ പിന്തുണച്ച് സിനിമ മേഖലയിൽ നിന്ന് പലരും ഇതിനോടകം വന്നെങ്കിലും സൂരജിനെ പിന്തുണച്ച് ആദ്യമായി എത്തുന്നത് മനോജ് ആണ്.