മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം ആണ് മനോജ് കെ ജയൻ. നിരവധി ചിത്രങ്ങളിലൂടെ നായകനായും സഹനടനായും വില്ലനായും അങ്ങനെ പലവിധ വേഷങ്ങളിലും തന്റേതായ ഇടം കണ്ടെത്തിയ താരം ആണ് മനോജ് കെ ജയൻ. മലയാളത്തിൽ മാത്രം അല്ല തമിഴ്, തെലുങ്ക്, കന്നഡ കൂടാതെ ഹിന്ദി ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. 35 വർഷമായി അദ്ദേഹം സിനിമ മേഖലയിൽ സജീവമാണ്.
ഇപ്പോൾ ശിശുദിനമായി ബന്ധപ്പെട്ട് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീൽസാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം. തന്റെ മൂന്നുമക്കളുമായി ചേർന്നുള്ള റീൽസാണ് താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികൾ ഏറെ ആകാംഷയോടെ നോക്കി കാണുന്ന താര കുടുംബങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബം കൂടിയാണ് മനോജ് കെ ജയൻ എന്ന താരത്തിന്റേത്. മക്കളും സിനിമയിലേക്ക് വരുമോ എന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.
മനോജിന്റെ ആദ്യ മകളായ കുഞ്ഞാറ്റ, ഭാര്യ ആശയുടെ മകൾ ഇരുവരുടെയും മകൻ എന്നിവർ ആണ് റീൽസിൽ ഉള്ളത്. നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ട് ഇരിക്കുന്നത്. ആശയും കൂടി വേണം എന്നാണ് ആരാധകർ പറയുന്നത്. വിദേശത്ത് ആണ് ആശ ജോലി ചെയ്യുന്നത്. ഇടക്ക് താരം അവിടെ പോകാറുണ്ട്. അതിന്റെ പല വിഡിയോകളും മനോജ് കെ ജയൻ പങ്കുവെക്കാറുണ്ട്.
View this post on Instagram
സല്യൂട്ട്, ഷെഫീക്കിന്റെ സന്തോഷം, മാളികപ്പുറം, ധ്യാൻ ശ്രീനിവാസൻ നായകനായ ജയ്ലർ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ അവസാന വർഷവും 2023-ലുമായി റിലീസായ ചിത്രങ്ങൾ. നിറ സാന്നിധ്യമായി താരം ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ടവനായി തുടരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോസും വിഡിയോകളും ഇതുപോലെ വെറൈറ്റി റീൽസും പങ്കുവെക്കാറുണ്ട്.