മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് മഞ്ജു വാര്യർ. സൂപ്പർസ്റ്റാറുകൾ ഒന്നും ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ കഴിയുന്ന ഒരാളാണ് മഞ്ജു. സിനിമയിലേക്ക് എത്തുമ്പോൾ വെറും 4 വർഷത്തോളം മാത്രമാണ് മഞ്ജു സജീവമായി നിന്നിരുന്നത്. പിന്നീട് വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു മഞ്ജു. പക്ഷേ ആ വർഷങ്ങളിൽ മഞ്ജു ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
2014-ൽ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം വീണ്ടും സിനിമയിലേക്ക് വന്ന മഞ്ജുവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു സിനിമയിലേക്ക് എത്തുന്നതെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് സല്ലാപത്തിൽ അഭിനയിച്ച ശേഷമാണ്. തിരിച്ചുവരവിൽ മഞ്ജു ആദ്യം ചെയ്ത സിനിമയെന്ന് പറയുന്നത് ഹൗ ഓൾഡ് ആർ യുവാണ്. അത് വലിയ വിജയം നേടുകയും ചെയ്തു.
തിരിച്ചുവരവിലെ മഞ്ജുവിന്റെ മാറ്റവും ഏറെ ശ്രദ്ധേയമാണ്. ഒരു യുവനടിയെ വെല്ലുന്ന ലുക്കിലാണ് പലപ്പോഴും ഓഫ് സ്ക്രീനിൽ മഞ്ജുവിനെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഓരോ സിനിമ കഴിയും തോറും ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക് മഞ്ജു എത്തുന്നതിനോടൊപ്പം കൂടുതൽ ചെറുപ്പമായും താരത്തിനെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.
ലളിതം സുന്ദരം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കോട്ടും സ്യുട്ടും ധരിച്ചാണ് മഞ്ജു ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. എങ്ങനെ ഇങ്ങനെ ചെറുപ്പമായി ഇരിക്കാൻ കഴിയുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്. രാഹുൽ എം സത്യനാണ് മഞ്ജുവിന്റെ ഈ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നതും പോസ്റ്റ് ചെയ്തിരിക്കുന്നത്.